കേരളം

kerala

ETV Bharat / state

മറയൂരിൽ അംഗപരിമിതനായ തോട്ടം നട്ടത്തിപ്പുകാരൻ കൊല്ലപ്പെട്ട നിലയിൽ

മാരക ആയുധങ്ങൾ ഉപയോഗിച്ചുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ്

disabled person found killed in marayoor  marayoor murder  കൊല്ലപ്പെട്ട നിലയിൽ  മറയൂർ കൊലപാതകം  തോട്ടം നട്ടത്തിപ്പുക്കാരൻ കൊല്ലപ്പെട്ട നിലയിൽ
മറയൂരിൽ തോട്ടം നട്ടത്തിപ്പുക്കാരൻ കൊല്ലപ്പെട്ട നിലയിൽ

By

Published : Jun 16, 2022, 1:09 PM IST

ഇടുക്കി:മറയൂർ പള്ളനാട്ടിൽ അംഗപരിമിതനായ തോട്ടം നട്ടത്തിപ്പുകാരൻ കൊല്ലപ്പെട്ട നിലയിൽ. ആനച്ചാൽ ചെങ്കുളം സ്വദേശി തോപ്പിൽ ബെന്നി മാത്യാണ് (60) കൊല്ലപ്പെട്ടത്. സംഭവത്തിൽ കാന്തലൂർ ചെറുകുളം സ്വദേശിയായ 21 വയസുകാരനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

മറയൂർ പള്ളനാട് മേഖലയിൽ കവുങ്ങു കൃഷിതോട്ടം നോക്കി നടത്തി വന്നിരുന്ന ആളാണ് ബെന്നി. രാവിലെ ജോലിക്കായി തോട്ടത്തിൽ എത്തിയ തൊഴിലാളികളാണ് ബെന്നിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാരക ആയുധങ്ങൾ ഉപയോഗിച്ചുള്ള മുറിവാണ് മരണകാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കാന്തലൂർ ചെറുകുളം സ്വദേശിയായ യുവാവ് രാത്രി വൈകിയും ബെന്നിക്കൊപ്പമുണ്ടായിരുന്നതായാണ് പ്രദേശവാസികളുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിൽ യുവാവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.

ABOUT THE AUTHOR

...view details