കാലവര്‍ഷം; മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്ന് സബ് കലക്‌ടർ - ഇടുക്കി
അപകട ഭീഷണി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ പരാതി നൽകിയിരുന്നു.
മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്ന് സബ് കലക്‌ടർ
ഇടുക്കി: ദേവികുളം താലൂക്കില്‍ കാലവര്‍ഷത്തിൽ മരങ്ങള്‍ കടപുഴകി വീണുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സബ് കലക്‌ടർ പ്രേം കൃഷ്‌ണൻ. പലയിടങ്ങളിലും അപകട ഭീഷണി ഉയര്‍ത്തുന്ന നിരവധി മരങ്ങള്‍ ഇപ്പോഴും നിൽക്കുന്നുണ്ട്. മരങ്ങള്‍ മുറിച്ച് മാറ്റണമെന്നും അപകട ഭീഷണി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പല കുടുംബങ്ങളും ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും തുടര്‍നടപടി ഉണ്ടാകുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് വിഷയത്തില്‍ സബ് കലക്‌ടർ ഇടപെട്ടത്.
Last Updated : May 28, 2021, 9:06 AM IST