ഇടുക്കി: അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന് ഹയര്‍സെക്കണ്ടറി അനുവദിക്കുന്ന കാര്യത്തില്‍ ഇടപെടലുകള്‍ നടത്തി വരികയാണെന്ന് ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍. അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്‍റെ പുതിയ കെട്ടിട ഉദ്ഘാടനവും ഹൈടെക് പ്രഖ്യാപനവും നടന്നതിന് പിന്നാലെയാണ് ഹയര്‍സെക്കണ്ടറി അനുവദിക്കുന്നത് സംബന്ധിച്ച് ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായത്. താനും വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണിയുമെല്ലാം ഇക്കാര്യത്തില്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന് പുതിയ സ്‌കൂള്‍ ബസ് അനുവദിച്ചതായും എംഎല്‍എ അറിയിച്ചു.
അടിമാലി ഹൈസ്‌ക്കൂളിന് ഹയര്‍സെക്കണ്ടറി; ഇടപെടലുകള്‍ നടത്തി വരികയാണെന്ന് ദേവികുളം എംഎല്‍എ
താനും വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണിയുമെല്ലാം ഇക്കാര്യത്തില്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന് പുതിയ സ്‌കൂള്‍ ബസ് അനുവദിച്ചതായും എംഎല്‍എ അറിയിച്ചു.
പിന്നോക്ക മേഖലയില്‍ നിന്നുള്‍പ്പെടെ നിരവധി കുട്ടികള്‍ പഠനം നടത്തുന്ന ഇടമാണ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍. ഇവിടെ നിന്നും പത്താം ക്ലാസ് കഴിഞ്ഞ് കുട്ടികള്‍ മറ്റിടങ്ങളില്‍ പോയി പഠിക്കേണ്ട സാഹചര്യമുണ്ട്. അടിമാലിയില്‍ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി അനുവദിക്കണമെന്ന രക്ഷിതാക്കളുടെയും പ്രദേശവാസികളുടെയും ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വിദ്യാലയത്തിന്‍റെ ഭൗതിക സൗകര്യം മെച്ചപ്പെട്ട സാഹചര്യത്തില്‍ ഹയര്‍സെക്കണ്ടറിയുടെ കാര്യത്തിലും അനുകൂല സമീപനമുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.