കേരളം

kerala

ETV Bharat / state

ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്‍റെ ഒരു വിഭാഗം ജോസഫ് വിഭാഗത്തിൽ ലയിച്ചു

ഏകപക്ഷീയമായ സീറ്റ് വിഭജനത്തെ തുടർന്നാണ് ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ 50 ഓളം പ്രവർത്തകർ എൽഡിഎഫ് വിട്ടത്

ജനാധിപത്യ കേരളാ കോണ്‍ഗ്രസ്  ഉടുമ്പൻചോല നിയോജക മണ്ഡലം  udumbanchola constituency  kerala congress( J)  democratic kerala Congress
ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഒരു വിഭാഗം ജോസഫ് വിഭാഗത്തിൽ ലയിച്ചു

By

Published : Nov 11, 2020, 9:13 PM IST

ഇടുക്കി: ജനാധിപത്യ കേരളാ കോൺഗ്രസ് ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ 50 ഓളം പ്രവർത്തകർ മാതൃസംഘടനയായ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിച്ചു. നിയോജക മണ്ഡലത്തിൽ എൽഡിഎഫിൻ്റെ ഭാഗമായി നിന്ന തങ്ങളെ സീറ്റ് വിഭജനത്തിൽ അവഗണിച്ചതിനാലാണ് തീരുമാനമെന്ന് നേതാക്കൾ അറിയിച്ചു. ഏകപക്ഷീയമായ സീറ്റ് വിഭജനത്തെ തുടർന്നാണ് ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ ഇടതുപക്ഷത്ത് നിന്ന് ഘടകകക്ഷികൾ കൊഴിഞ്ഞ് പോയത്. ഉടുമ്പന്‍ചോല നിയോജക മണ്ഡലം പ്രസിഡൻ്റ് സിബി കൊച്ചുവള്ളാട്ടിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് എല്‍ഡിഎഫ് വിട്ട് ജോസഫ് വിഭാഗത്തിനൊപ്പം നിന്ന് പ്രവർത്തിക്കാൻ തീരുമാനമെടുത്തത്. ഘടകകക്ഷികൾക്ക് എല്‍ ഡി എഫ് കാര്യമായ പരിഗണന നല്‍കാത്തതിനാലാണ് മുന്നണി വിട്ടതെന്ന് നേതാക്കള്‍ വ്യക്തമാക്കി.

ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഒരു വിഭാഗം ജോസഫ് വിഭാഗത്തിൽ ലയിച്ചു

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സീറ്റ് ചര്‍ച്ച ആരംഭിച്ച ഘട്ടത്തില്‍ തന്നെ എല്‍ഡിഎഫിലെ മറ്റു ഘടക കക്ഷികളും സിപിഎം നിലപാടിനെതിരെ രംഗത്ത് വന്നിരുന്നു. ജനറല്‍ സീറ്റുകള്‍ കയ്യടക്കുന്നതിനുള്ള സിപിഎം നീക്കമായിരുന്നു ആദ്യം പ്രതിക്ഷേധത്തിന് കാരണമായത്. ചില ഘടകകക്ഷികൾക്ക് സീറ്റുകൾ വിട്ടുനൽകിയെങ്കിലും ഒപ്പം നിന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസ് അടക്കമുള്ള ഘടക കക്ഷികളെ കാര്യമായി പരിഗണിക്കാത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് നല്‍കിയത് ആകെ രണ്ട് പഞ്ചായത്ത് വാര്‍ഡുകള്‍ മാത്രമാണ്. നിയോജക മണ്ഡലം നേതാക്കന്മാരെ അടക്കം പരിഗണിക്കാത്ത സാഹചര്യത്തിലാണ് എല്‍ഡിഎഫ് വിട്ടതെന്ന് നേതാക്കള്‍ പറഞ്ഞു. ഇതോടൊപ്പം ജില്ലയിലെ വിവിധ മേഖലകളില്‍ ജോസ് വിഭാഗത്തില്‍ നിന്നും ജോസഫ് വിഭാഗത്തിലേയ്ക്ക് പ്രവര്‍ത്തകര്‍ ചേക്കേറുന്നതും ഇടതുപക്ഷത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ABOUT THE AUTHOR

...view details