കേരളം

kerala

ETV Bharat / state

അടിമാലി പൊലീസ് സ്‌റ്റേഷനില്‍ പൊലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യം - വേണമെന്ന് ആവശ്യം

സ്‌റ്റേഷനില്‍ ഇപ്പോഴുള്ള 42 പേരുടെ സ്റ്റാഫ് പാറ്റേണ്‍ സ്‌റ്റേഷന്‍റെ സുഗമമായ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. നിലവിൽ  34 പേരുടെ സേവനം മാത്രമെ സ്റ്റേഷനില്‍ ലഭിക്കുന്നുള്ളു

അടിമാലി പൊലീസ് സ്‌റ്റേഷനില്‍ കൂടുതല്‍ നിയമനം വേണമെന്ന് ആവശ്യം

By

Published : Aug 22, 2019, 11:50 PM IST

ഇടുക്കി:അടിമാലി പൊലീസ് സ്‌റ്റേഷനിൽ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യം. മൂന്ന് പതിറ്റാണ്ട് മുമ്പ് പൊലീസ് സ്‌റ്റേഷന്‍ തുടങ്ങിയ കാലത്തെ ജീവനക്കാരുടെ എണ്ണത്തില്‍ തന്നെയാണ് ഇപ്പോഴും. സ്‌റ്റേഷനില്‍ ഇപ്പോഴുള്ള 42 പേരുടെ സ്റ്റാഫ് പാറ്റേണ്‍ സ്‌റ്റേഷന്‍റെ സുഗമമായ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. നിലവിൽ 34 പേരുടെ സേവനം മാത്രമെ സ്റ്റേഷനില്‍ ലഭിക്കുന്നുള്ളു.

ജീവനക്കാരുടെ കുറവ് മൂലം സ്‌റ്റേഷന് കീഴില്‍ തുറന്നിട്ടുള്ള ചീയപ്പാറയിലേയും അടിമാലി ബസ് സ്റ്റാന്‍ഡിലേയും ഔട്ട് പോസ്റ്റുകളുടെ പ്രവര്‍ത്തനം താളം തെറ്റുകയാണ്.

അടിമാലി പൊലീസ് സ്‌റ്റേഷനില്‍ കൂടുതല്‍ നിയമനം വേണമെന്ന് ആവശ്യം

ABOUT THE AUTHOR

...view details