ഇടുക്കി: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ മൂന്നാര്‍, ദേവികുളം മേഖലയില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആരോഗ്യവകുപ്പും പ്രാദേശിക ഭരണ കൂടങ്ങളും. കൊവിഡ് ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യം ക്രമീകരിക്കാനാണ് ആലോചന. ലോക്ക് ഡൗണിനെ തുടര്‍ന്നുള്ള പൊലീസ് പരിശോധനയും മൂന്നാറില്‍ കര്‍ശനമായി തുടരുകയാണ്. മൂന്നാര്‍ ശിക്ഷക് സദനില്‍ തയ്യാറാക്കിയിട്ടുള്ള കൊവിഡ് സെന്‍ററില്‍ 94 പേര്‍ നിലവില്‍ ചികിത്സയിലാണ്.
ഇടുക്കി സബ് കലക്‌ടർ പ്രേം കൃഷ്ണൻ മാധ്യമങ്ങളോട് കൂടുതൽ വായനയ്ക്ക്:സംസ്ഥാനത്ത് 27,487 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 65 മരണം
പൊതുവില്‍ ആളുകള്‍ നിയന്ത്രണങ്ങളോട് സഹകരിക്കുന്നുണ്ടെങ്കിലും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് നടപടി തുടര്‍ന്ന് വരികയാണ്. മൂന്നാറുമായി ചേര്‍ന്ന് കിടക്കുന്ന സമീപ പഞ്ചായത്തുകളിലും കൂടുതല്‍ ജാഗ്രത ഒരുക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാനാണ് ബന്ധപ്പെട്ട വകുപ്പുകളുടെ തീരുമാനം.
ഇടുക്കിയിൽ ഇന്ന് 422 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 407 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ ഇന്ന് ആരോഗ്യ പ്രവർത്തകർക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഇടുക്കി ജില്ലയിൽ ഇന്ന് 376 പേർ രോഗ മുക്തരായിട്ടുണ്ട്.