പത്തനംതിട്ട :ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയേയും പൊലീസുകാരെയും ആക്രമിച്ച കേസിലെ പ്രതി റിമാന്‍ഡില്‍. ചിറ്റാര്‍ മണക്കയം സ്വദേശി ഷാജി തോമസാണ് ആക്രമണം നടത്തിയത്. ഗ്രേഡ് എസ്.ഐ സുരേഷ് പി പണിക്കരെ അക്രമിച്ച ഇയാള്‍ സ്റ്റേഷനിലെ സ്‌കാനര്‍ തല്ലിത്തകര്‍ക്കുകയും കസേരയും ബഞ്ചും നശിപ്പിക്കുകയും ചെയ്തിരുന്നു.
പൊലീസുകാരെ അസഭ്യം പറഞ്ഞ പ്രതി ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. പ്രതി സ്ഥിരമായി കഞ്ചാവും മദ്യവും ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. തന്നെ ഏതെങ്കിലും കേസില്‍ ഉള്‍പ്പെടുത്തി സ്റ്റേഷനിലടയ്‌ക്കണം എന്ന ആവശ്യവുമായാണ് ഇയാൾ സ്റ്റേഷനിൽ എത്തിയത്. എന്നാല്‍ പൊലീസുകാർ ഇയാളുമായി സംസാരിച്ച ശേഷം തിരിച്ചയച്ചു.