കേരളം

kerala

ETV Bharat / state

ധീരജ് വധക്കേസ്‌: പ്രതികളെ കോടതിയില്‍ ഹാജരാക്കി - ധീരജ്‌ കൊലപാതകകേസ്‌

നിഖിൽ പൈലി, ജെറിൻ ജോജോ, ടോണി തേക്കിലക്കാട്ട്, ജിതിൻ ഉപ്പ്മാക്കൽ എന്നിവരെയാണ്‌ കോടതിയില്‍ ഹാജരാക്കിയത്‌.

deeraj murder case  accused produced in court  deeraj murder investigation  ധീരജ്‌ കൊലപാതകകേസ്‌  ധീരജ്‌ കൊലപാതക കേസിലെ പ്രതികള്‍
ധീരജ് വധക്കേസ്‌:പ്രതികളെ കോടതിയില്‍ ഹാജരാക്കി

By

Published : Jan 17, 2022, 3:12 PM IST

ഇടുക്കി: ധീരജ് വധക്കേസിലെ നാല് പ്രതികളെ മുട്ടം കോടതിയിൽ ഹാജരാക്കി. പ്രതികളായ മണിയാറൻകുടി സ്വദേശി നിഖിൽ പൈലി, വാഴത്തോപ്പ് സ്വദേശി ജെറിൻ ജോജോ, ടോണി തേക്കിലക്കാട്ട്, ജിതിൻ ഉപ്പ്മാക്കൽ എന്നിവരെയാണ് മുട്ടം കോടതിയിൽ ഹാജരാക്കിയത്.

മജിസ്ട്രേറ്റ് അവധിയായതിനാൽ കേസ് നാളത്തേക്ക് മാറ്റിവച്ചു. കൊന്നത്തടി സ്വദേശി ജസ്റ്റിൻ ജോയി റിമാൻഡിൽ ആണെങ്കിലും പ്രതിക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ ഇയാളെ കോടതിയിൽ എത്തിച്ചിരുന്നില്ല. കേസിലെ മറ്റൊരു പ്രതിയായ നിധിൻ ലൂക്കോസ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ ചെറുതോണി പൊലീസ് സ്റ്റേഷനിലാണ്. ഇയാളെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും.

കേസിലെ പ്രതിയായ കഞ്ഞിക്കുഴി സ്വദേശി സോയിമോൻ സണ്ണിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ധീരജ് വധക്കേസുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളാണ് കേസിൽ ഉള്ളത്. ഇവരിൽ ആറുപേരും പൊലീസ് പിടിയിലാണ്.

ALSO READ:കൊലപ്പെടുത്തിയ ശേഷം തോളിൽ ചുമന്ന് പൊലീസ് സ്റ്റേഷനിലേക്ക്; നടുക്കം മാറാതെ കോട്ടയം

ABOUT THE AUTHOR

...view details