ഇടുക്കി: ദീപാവലി ആഘോഷം കൊഴുപ്പിക്കാൻ പടക്ക വിപണി സജീവമായി. വില്‍പന ശാലകളില്‍ വ്യത്യസ്തവും വൈവിധ്യവുമായ പടക്കങ്ങൾ എത്തിച്ചാണ് വ്യാപാരികൾ ദീപാവലി ആഘോഷത്തെ വരവേല്‍ക്കുന്നത്. കമ്പിത്തിരി, പൂത്തിരി, മത്താപ്പ് ചക്രങ്ങള്‍, ചൈനപ്പെട്ടി ഇവക്കൊക്കെ തന്നെയാണ് ഇത്തവണയും ആവശ്യക്കാര്‍ കൂടുതല്‍.
കൊവിഡ് കഴിഞ്ഞെത്തുന്ന ദീപാവലി; ആഘോഷമാക്കാൻ വ്യാപാരികളും - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത
കൊവിഡ് കാലത്തിന് ശേഷമെത്തുന്ന ദീപാവലിയായതിനാല്‍ വരും ദിവസങ്ങളില്‍ കച്ചവടം കൂടുതല്‍ സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
ദീപാവലി വിപണി; ആഘോഷവും കച്ചവടവും കെങ്കേമമ്മാക്കാന്‍ വ്യാപാരികള്‍
വില വർധനയെന്ന് വ്യാപാരികൾ:കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പടക്ക വിപണിയില്‍ വില വര്‍ധനവ് ഉള്ളതായി വ്യാപാരികള്‍ പറയുന്നു. പല ഇനങ്ങള്‍ക്കും അമ്പത് രൂപ വരെ ലവര്‍ധിച്ചിട്ടുണ്ട്. തൊഴിലാളികളുടെ കൂലി വര്‍ധനവും അംസംസ്‌കൃത വസ്‌തുക്കളുടെ വില വര്‍ധനവുമാണ് പടക്ക വിപണിയില്‍ വില ഉയരാന്‍ കാരണം.
കൊവിഡ് കാലത്തിന് ശേഷമെത്തുന്ന ദീപാവലിയായതിനാല്‍ വരും ദിവസങ്ങളില്‍ കച്ചവടം കൂടുതല്‍ സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.