ഇടുക്കി: കർഷകരെ കടക്കെണിയിലേയ്ക്ക് തള്ളിവിടുന്ന സമീപനമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് ഇടുക്കി എംപി അഡ്വ ഡീൻ കുര്യാക്കോസ്. വൻകിട കുത്തകകൾക്കു വേണ്ടി നടപടികൾ സ്വീകരിക്കുന്ന ടീ ബോർഡ് ജില്ലയിലെ തേയില കർഷകരെ ദുരിതത്തിലാക്കുന്നതായും എം.പി പറഞ്ഞു. കർഷകർക്കെതിരെയുള്ള ടീ ബോർഡിന്‍റെ വഞ്ചനക്കെതിരെ പീരുമേട്ടിൽ നടത്തിയ കർഷക സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ കർഷകരെ കടക്കെണിയിലേക്ക് തള്ളിവിടുന്നു: ഡീൻ കുര്യാക്കോസ് - കേന്ദ്ര കേരള സര്‍ക്കാരുകള്‍ കർഷകരെ കടക്കെണിയിലാക്കുന്നു
വൻകിട കുത്തകൾക്കു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുന്ന ടീ ബോർഡ് ഇടുക്കി ജില്ലയിലെ തേയില കർഷകരെ ദുരിതത്തിലാക്കുന്നതായും ഡീന്‍ കുര്യാക്കോസ്
തേയിലയ്ക്ക് തറവില നിശ്ചയിക്കുക, തേയില കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, പച്ചകൊളുന്തിന് തേയില പൊടിയുടെ ആനുപാതികമായി വില നിശ്ചയിക്കുക, സബ്സിസീഡികൾ എത്രയും വേഗം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തേയില കർഷക ഫെഡറേഷൻ സമരം സംഘടിപ്പിച്ചത്. പീരുമേട് ടീ ബോർഡ് ഓഫീസിനു മുമ്പിൽ നടത്തിയ സമരം ഇടുക്കി എം.പി അഡ്വ ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കർഷകർ ഉത്പാദപ്പിക്കുന്ന പച്ചക്കൊളുന്തിന് ന്യായവില ലഭിക്കാത്തതാണ് തേയില കർഷകർ നേരിടുന്ന പ്രതിസന്ധിയെന്നും വൻകിട കമ്പനികളെ സഹായിക്കാൻ ടീ ബോർഡ് ശ്രമം നടത്തുന്നതായും ഡീൻ പറഞ്ഞു. തുടർന്ന് കർഷകരുടെ നേതൃത്വത്തിൽ പീരുമേട്ടിൽ പ്രകടനവും നടത്തി.
TAGGED:
ഡീൻ കുര്യാക്കോസ്