കേരളം

kerala

ETV Bharat / state

അടിമാലിയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - അടിമാലി അക്കാമ്മ കോളനി

വീടിനോട് ചേര്‍ന്ന് മുറ്റത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി.

മൃതദേഹം കണ്ടെത്തി

By

Published : Nov 10, 2019, 8:59 PM IST

ഇടുക്കി: അടിമാലി അക്കാമ്മ കോളനിയിയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. വീടിനോട് ചേര്‍ന്ന് മുറ്റത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് പെയിന്‍റിങ് തൊഴിലാളിയായ പുത്തൻപുരക്കൽ ബിനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ബിനുവിന്‍റെ മാതാവ് ശാരദയാണ് മൃതദേഹം ആദ്യം കണ്ടത്.

അടിമാലിയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

മൃതദേഹം കിടന്നതിന് സമീപത്തുള്ള ചാമ്പമരത്തില്‍ തൂങ്ങി മരിക്കാനെന്ന വണ്ണം കൈലിമുണ്ട് കെട്ടി തൂക്കിയിരുന്നു. കൂടാതെ മൃതദേഹത്തിന്‍റെ മുഖത്താകെ രക്തം കാണപ്പെട്ടതും അയല്‍വാസികളിലും ബന്ധുക്കളിലും സംശയത്തിന് ഇടയാക്കി. മൂന്നാര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുന്നതായും റിപ്പോര്‍ട്ട് വന്നശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി.കെ.സാബു പറഞ്ഞു.

ഒരാഴ്‌ച മുമ്പ് ബിനുവിന്‍റെ പിതൃസഹോദരന്‍ മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്കായി ബിനുവിന്‍റെ മാതാവും ഭാര്യയും രണ്ട് പെണ്‍മക്കളും അടിമാലിയിലെ ബന്ധുവീട്ടിലായിരുന്നു ഇന്നലെ താമസിച്ചിരുന്നത്. രാത്രി ഒരു മണി വരെ ബിനു ബന്ധുവീട്ടിലുണ്ടായിരുന്നെന്നും പിന്നീട് കാണാതായെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇന്ന് രാവിലെ ആറ് മണിയോടെ മാതാവ് ശാരദ ബിനുവിനെ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവുമായി ബന്ധപ്പെട്ട് അടിമാലി പൊലീസ് ബിനുവുമായി പരിചയമുള്ള ചിലരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തതായും സൂചനയുണ്ട്.

ABOUT THE AUTHOR

...view details