ഇടുക്കി:അടിമാലി ടൗണിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. നെടുങ്കണ്ടം സ്വദേശിയായ മോഹനന്‍ (55) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് കൊച്ചി ധനുഷ്‌കോടി ദേശീയപാതയോരത്തെ വ്യാപാരശാലയുടെ വരാന്തയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് രക്തം പടര്‍ന്നിരുന്നു. തുടര്‍ന്ന് പൊലീസിന്‍റെ നിര്‍ദേശപ്രകാരം ഫോറന്‍സിക് വിദഗ്ധരെത്തി സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
അടിമാലി ടൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു - nedumkandam native deadbody
നെടുങ്കണ്ടം സ്വദേശിയായ മോഹനന്‍റെ മൃതദേഹമാണ് ഇന്നലെ പുലര്‍ച്ചെ കണ്ടെത്തിയത്. ഇയാള്‍ക്ക് ക്ഷയരോഗം ഉണ്ടായിരുന്നതായി അടിമാലി പൊലീസ് പറഞ്ഞു.
അടിമാലി ടൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു
മരിച്ച മോഹനന് ക്ഷയരോഗം ഉണ്ടായിരുന്നതായും ഇയാള്‍ വീട് വിട്ട് പലയിടങ്ങളില്‍ താമസിച്ച് വന്നിരുന്ന പ്രകൃതക്കാരനായിരുന്നുവെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണോ മരണം സംഭവിച്ചതെന്ന കാര്യത്തിലും അസ്വഭാവികത ഉണ്ടോയെന്നതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ചാല്‍ മരണകാരണം വ്യക്തമാകുമെന്ന് അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ് പറഞ്ഞു.