ഇടുക്കി: വീടിനുള്ളില്‍ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. നമ്പിയേലില്‍ രാജേഷ് (35) ആണ് മരിച്ചത്. അടിമാലി എട്ടുമുറി പൊട്ടന്‍കുളം പടിക്ക് സമീപം വീട്ടിലാണ് രാജേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം മരിച്ചിട്ട് ഏതാനും ദിവസമായതായും മൃതദേഹം അഴുകിയ നിലയിലാണ് കാണപ്പെട്ടതെന്നും അടിമാലി പൊലീസ് പറഞ്ഞു.
യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയിൽ കണ്ടെത്തി - adimaly
രാജേഷിൻ്റെ മാതാവ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മരിച്ചത്. മാതാവിൻ്റെ മരണാനന്തരം ഇയാള്‍ തനിച്ചായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. രാജേഷിൻ്റെ അയൽവാസിയാണ് സംഭവം പൊലീസിനെ അറിയിച്ചത്.
വീടിനുള്ളില്‍ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
അടിമാലി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. രാജേഷിൻ്റെ അയൽവാസിയാണ് സംഭവം പൊലീസിനെ അറിയിച്ചത്. രാജേഷിൻ്റെ മാതാവ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മരിച്ചതെന്നും തുടർന്ന് ഇയാള്‍ തനിച്ചായിരുന്നു വീട്ടില്‍ താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. മൃതദേഹം ഫോറന്‍സിക്, ഡി.എന്‍.എ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ അനില്‍ ജോര്‍ജ് പറഞ്ഞു.