ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശം പാലിക്കുന്നില്ല; മരങ്ങള്‍ അപകടാവസ്ഥയില്‍ - threatened
ജില്ലഭരണകൂടം നടപടി സ്വീകരിക്കുന്നില്ലെന്ന് ഏലം തൊഴിലാളികള്‍ പരാതി പറയുന്നു
ഇടുക്കി:സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിൽ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ഉടമസ്ഥര്‍ തയ്യാറാവുന്നില്ലെന്ന് ആരോപണം. നൂറ് കണക്കിന് ഏലം തൊഴിലാളികള്‍ പണിയെടുക്കുന്ന തോട്ടങ്ങളുടെ സമീപത്തുള്ള മരങ്ങളാണ് അപകടകരമായ രീതിയില്‍ നില്‍ക്കുന്നത്. അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ജില്ല ഭരണകൂടം കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശങ്ങള്‍ ഉടമസ്ഥര്‍ പാലിക്കുന്നില്ല. ജില്ലഭരണകൂടം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ഏലം തൊഴിലാളികള്‍ പരാതി പറയുന്നു. മരങ്ങള്‍ മുറിച്ചു നീക്കാത്തതിനെതിരെ ഏലം തോട്ടത്തിലെ തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്. അപകടാവസ്ഥയിലുള്ള ദ്രവിച്ച മരങ്ങള്‍ വീണ് മുമ്പ് ദുരന്തങ്ങളുണ്ടായിട്ടും അവയില്‍ നിന്നും അധികൃതര്‍ പാഠം പഠിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.