കേരളം

kerala

ETV Bharat / state

നെടുങ്കണ്ടം കസ്റ്റഡി മരണം: പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റി തെളിവെടുപ്പ് നടത്തി - ഇടുക്കി

ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയര്‍മാന്‍

കംപ്ലയിന്‍റ് അതോറിറ്റി സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തി

By

Published : Jul 4, 2019, 4:53 PM IST

Updated : Jul 4, 2019, 6:19 PM IST

ഇടുക്കി:രാജ്കുമാറിന്‍റെ കസ്റ്റഡി മരണത്തില്‍ പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തി. പൊലീസുകാർക്കെതിരെ തെളിവുണ്ടെങ്കില്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് അതോറിറ്റി ചെയര്‍മാന്‍ റിട്ടേർഡ് ജസ്റ്റിസ് വി കെ മോഹനന്‍ പറഞ്ഞു.

പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റി തെളിവെടുപ്പ് നടത്തി

പിടി തോമസ് എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റി തെളിവെടുപ്പിനായി നെടുങ്കണ്ടം സ്റ്റേഷനിലെത്തിയത്. ചെയര്‍മാന്‍ റിട്ടേര്‍ഡ് ജസ്റ്റിസ് വികെ മോഹനന്‍, റിട്ടേർഡ് ഡിജിപി സോമരാജന്‍ തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കസ്റ്റഡി മരണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചോ എന്നും, സ്റ്റേഷനിലെ രേഖകളും, സിസിടിവി ദൃശ്യങ്ങളും അംഗങ്ങള്‍ പരിശോധിച്ചു.

ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് ചെയര്‍മാന്‍ കൂട്ടിച്ചേർത്തു. കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സജീവ് ആന്‍റണിയുടെ ജാമ്യാപേക്ഷ പീരുമേട് കോടതി നാളെ പരിഗണിക്കും.

Last Updated : Jul 4, 2019, 6:19 PM IST

ABOUT THE AUTHOR

...view details