ഇടുക്കി: യുവാവിന്‍റെ വാഹനരേഖകള്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ അടിമാലി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉപരോധിച്ചു. അടിമാലിയില്‍ പ്രവര്‍ത്തിച്ച് വരുന്ന റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ദേവികുളത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് ആക്ഷേപങ്ങളും പരാതികളും സജീവമായി നിലനില്‍ക്കെയാണ് ഓഫീസിലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവുമായി അടിമാലിയില്‍ സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തിയത്.
സിപിഎം പ്രവര്‍ത്തകര്‍ അടിമാലി ആർടി ഓഫീസ് ഉപരോധിച്ചു - regional transport office
അടിമാലിയില്‍ പ്രവര്‍ത്തിച്ച് വരുന്ന റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ദേവികുളത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് ആക്ഷേപങ്ങളും പരാതികളും സജീവമായി നിലനില്‍ക്കെയാണ് പ്രതിഷേധം.
മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥര്‍ വലിയ തുക പിഴ ഈടാക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നും ഓഫീസ് കയറ്റി ഇറക്കുമെന്ന് വെല്ലുവിളിച്ചുവെന്നും യുവാവ് പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത രേഖകള്‍ യുവാവിന് വിട്ടു നല്‍കി. അടിമാലി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥര്‍ അനാവശ്യമായി വാഹന ഉടമകളെ പിഴ ഈടാക്കിയും ഓഫീസുകള്‍ കയറ്റി ഇറക്കിയും ബുദ്ധിമുട്ടിക്കുന്നുവെന്ന് സിപിഎം ആക്ഷേപം ഉന്നയിച്ചു. കഴിഞ്ഞ ദിവസം കല്ലാര്‍ മാങ്കുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനകളും തുടര്‍ സംഭവങ്ങളും നാട്ടുകാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.