ഇടുക്കി: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തരിശ് പാടശേഖരം വിളനിലമാക്കി മാറ്റിയിരിക്കുകയാണ് ചെമ്മണ്ണാർ സിപിഐഎം ലോക്കൽ കമ്മറ്റി പ്രവർത്തകർ. വിവിധ കാരണങ്ങളാൽ ഇടുക്കിയിൽ നെല്‍കൃഷി നാമമാത്രമായി ചുരുങ്ങിയ സാഹചര്യത്തിലാണ് ഭക്ഷ്യക്ഷാമം പരിഹരിക്കുക, നെല്‍കൃഷിയുടെ പ്രാധാന്യവും പാടശേഖരങ്ങള്‍ നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകതയും സമൂഹത്തിന് പകര്‍ന്ന് നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ തരിശായി കിടന്ന ജില്ലയിലെ വിവിധ പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ സിപിഐഎം പ്രവർത്തകർ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളിലായി തരിശായി കിടന്ന ഹെക്‌ടർ കണക്കിന് സഥലത്താണ് പാർട്ടി പ്രവർത്തകർ കൃഷി ആരംഭിച്ചിരിക്കുന്നത്.
തരിശ് പാടശേഖരം വിളനിലമാക്കി സിപിഐഎം പ്രവർത്തകർ - planting
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ് സിപിഐഎം പ്രവർത്തകർ കൃഷി ആരംഭിച്ചത്.
തരിശ് പാടശേഖരം വിളനിലമാക്കി സിപിഐഎം പ്രവർത്തകർ
ഉഴുത് മറിച്ച പാടങ്ങളിൽ ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ വിത്തിറക്കി. നടീൽ ഉത്സവത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം വി.എന്‍.മോഹനന്‍, ലോക്കല്‍ കമ്മറ്റി സെക്രട്ടറി ജിമ്മി ജോർജ് തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു. വരും വര്‍ഷങ്ങളിൽ കൂടുതല്‍ പാടം പാട്ടത്തിനെടുത്ത് കൃഷി വിപുലീകരിക്കാനാണ് പ്രവർത്തകരുടെ തീരുമാനം.