ഇടുക്കി: മുതിർന്ന സിപിഐ നേതാവ് സി.എ കുര്യൻ ( 88 ) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മൂന്നാര്‍ ജനറൽ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്ന് തവണ പീരുമേട് എംഎൽഎ ആയിരുന്നു. ഡെപ്യൂട്ടി സ്പീക്കറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1933 ൽ കോട്ടയം പുതുപ്പള്ളിയിലായിരുന്നു ജനനം.
സിപിഐ നേതാവ് സി.എ കുര്യൻ അന്തരിച്ചു - സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം
മൂന്ന് തവണ പീരുമേട് എംഎൽഎ ആയിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കറായും സേവനം അനുഷ്ഠിച്ചിരുന്നു
സിപിഐ നേതാവ് സി.എ കുര്യൻ അന്തരിച്ചു
തോട്ടമേഖല കേന്ദ്രീകരിച്ച് പൊതുപ്രവർത്തനം ആരംഭിച്ച സി.എ കുര്യൻ 1960 മുതൽ ട്രേഡ് യൂണിയനുകളിൽ സജീവമായി. 1977, 1980, 1996 കാലയളവിൽ പീരുമേട് നിയമസഭ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1996 ൽ ഡെപ്യൂട്ടി സ്പീക്കറായി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, എഐടിയുസി സംസ്ഥാന സെക്രട്ടറി, ഓള്‍ ഇന്ത്യ പ്ലാന്‍റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
Last Updated : Mar 20, 2021, 8:53 AM IST