ഇടുക്കി:പെട്രോളില്ലാത്ത വണ്ടിയോടിക്കുകയാണ് മുഖ്യമന്ത്രിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കി സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ. ഡീസലും പെട്രോളും ഇല്ലെങ്കിലും സ്വന്തം ശക്തി ഉപയോഗിച്ച് ജനങ്ങളെ സംരക്ഷിക്കുമെന്ന മനക്കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന് ഡി.രാജ പൂപ്പാറയില്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ഡി. രാജ - D Raja
ഇന്ധനമില്ലാത്ത വണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിക്കുന്നതെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഡീസലും പെട്രോളും ഇല്ലെങ്കിലും സ്വന്തം ശക്തി ഉപയോഗിച്ച് ജനങ്ങളെ സംരക്ഷിക്കുമെന്ന മനക്കരുത്ത് മുഖ്യമന്ത്രിക്കുണ്ടെന്ന് ഡി.രാജ ഇടുക്കിയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇടുക്കിയില്‍ പര്യടനത്തിനെത്തിയപ്പോഴാണ് ഇന്ധനമില്ലാത്ത വണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിക്കുന്നതെന്ന പരാമര്‍ശം രാഹുല്‍ ഗാന്ധി നടത്തിയത്. ഉടുമ്പന്‍ചോല എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പൂപ്പാറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു രാഹുലിനെതിരെ സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയുടെ മറുപടി.
പെട്രോളില്ലാതെ വണ്ടിയോടിക്കുന്നെന്ന് പിണറായിയെ പരിഹസിച്ച രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും രാജ്യത്ത് അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ധനവില്‍ എന്ത് നിലപാടാണ് സ്വീകരിച്ചതെന്നും ഡി. രാജ ചോദിച്ചു. അതിനാല്‍ തന്നെ ഈ തെരഞ്ഞെടുപ്പില്‍ ബിജെ പിയെയും യുഡിഎഫിനെയും ജനങ്ങള്‍ പിന്തള്ളുമെന്നും കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്നും ഡി.രാജ പറഞ്ഞു.