ഇടുക്കി: ജില്ലയിൽ മെയ് ഒന്നിന് ഒന്നാം തീയതി 18 കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ. മൂന്ന് കേന്ദ്രങ്ങളിൽ കൊവാക്‌സിനാണ് വാക്‌സിനേഷന് ഉപയോഗിക്കുക. തൊടുപുഴ ജില്ലാ ആശുപത്രിയിലും ഇടുക്കി ജില്ലാ ആശുപത്രിയിലും പുറപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലുമാണ് കൊവാക്‌സിൻ ഉപയോഗിക്കുക.
ഇടുക്കിയിൽ നാളെ 18 കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ - covaxin
മൂന്ന് കേന്ദ്രങ്ങളിൽ കൊവാക്‌സിനാണ് കുത്തിവെയ്‌ക്കുക. ബാക്കി കേന്ദ്രങ്ങളിൽ കൊവിഷീൽഡും വാക്‌സിനേഷന് ഉപയോഗിക്കും.
ഇടുക്കിയിൽ നാളെ 18 കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ
Read More:സംസ്ഥാനത്ത് ഇതുവരെ 7229228 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു
കുമാരമംഗലം അയ്യപ്പൻകോവിൽ, ഉടുമ്പൻചോല, കെ.പി.കോളനി, മരിയാപുരം, ചക്കുപള്ളം, കാഞ്ചിയാർ , പെരുവന്താനം, കഞ്ഞിക്കുഴി കുടുംബ ആരോഗ്യകേന്ദ്രങ്ങളിലും ചിത്തിരപുരം, വാത്തികുടി സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിലും പീരുമേട് താലൂക്ക് ആശുപത്രിയിലും കൊവിഷീൽഡ് ആണ് വാക്‌സിനേഷന് ഉപയോഗിക്കുക. ജില്ലയിൽ ഇന്ന് 1235 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 1207 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.