ഇടുക്കി: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇടുക്കിയിലെ അതിർത്തി മേഖലകളിൽ തമിഴ്‌നാട് പരിശോധന കർശനമാക്കി. കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചെക്ക് പോസ്റ്റുകളിൽ ശക്തമായ പരിശോധനയാണ് തമിഴ്‌നാട് ഏർപെടുത്തിയിരിക്കുന്നത്.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരെയും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. അതിർത്തി കടക്കുന്ന മുഴുവൻ ആളുകളുടെയും പേര് വിവരങ്ങള്‍ തമിഴ്‌നാട് ഉദ്യോഗസ്ഥർ എഴുതി സൂക്ഷിയ്ക്കുന്നുണ്ട്.