സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
നിരീക്ഷണത്തിലിരിക്കെ ഇന്നലെ രോഗം സ്ഥിരീകരിച്ച ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ (75) ആണ് മരിച്ചത്.
ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ
ഇടുക്കി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ച ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ (75) ആണ് മരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ മാസം 14 ന് തമിഴ്നാട് കമ്പത്ത് നിന്നെത്തിയ നാരായണന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45 ആയി.