ഇടുക്കിയിൽ വീണ്ടും കൊവിഡ് മരണം - idukki
ഇടുക്കിയിലെ കോവിഡ് കെയർ സെൻ്ററിൽ ചികിൽസയിലായിരുന്ന വയോധികനാണ് മരിച്ചത്.
ഇടുക്കിയിൽ വീണ്ടും കൊവിഡ് മരണം
ഇടുക്കി: ഇടുക്കിയിൽ വീണ്ടും കൊവിഡ് മരണം. കൊവിഡ് ബാധിച്ചു ചികിൽസയിലായിരുന്ന പണിക്കൻകുടി ചൂഴിക്കരയിൽ നാരായണനാ(72)ണ് മരിച്ചത്. ഇടുക്കിയിലെ കൊവിഡ് കെയർ സെൻ്ററിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം. ഒക്ടോബർ 22ന് കൊന്നത്തടി എഫ്.എച്ച്.സി നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് നാരായണന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.