ഇടുക്കി: കൊവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായി ഫോട്ടോഗ്രഫി മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ. സ്റ്റുഡിയോകൾ തുടർച്ചയായി തുറക്കാൻ സാധിക്കാതെ വന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ കേടുവന്ന് നശിച്ചു. സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. ലോക്ക്ഡൗണിനെ തുടർന്ന് സ്റ്റുഡിയോകൾ അടഞ്ഞതും വിവാഹചടങ്ങുകൾ ഉൾപ്പടെയുള്ളവക്ക് നിയന്ത്രണമേർപ്പെടുത്തിയതും ഈ രംഗത്ത് പ്രവർത്തിക്കുന്നവരെ കനത്ത പ്രതിസന്ധിയിലാക്കി.
കൊവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായി ഫോട്ടോഗ്രഫി മേഖല - ഫോട്ടോഗ്രാഫി മേഖല
ലോക്ക്ഡൗണിനെ തുടർന്ന് സ്റ്റുഡിയോകൾ അടഞ്ഞതും വിവാഹചടങ്ങുകൾ ഉൾപ്പടെയുള്ളവക്ക് നിയന്ത്രണമേർപ്പെടുത്തിയതും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കി.
ആഴ്‌ചയിൽ രണ്ട് ദിവസമെങ്കിലും സ്റ്റുഡിയോകൾ തുറക്കാനും സാധന സാമഗ്രികൾ വൃത്തിയാക്കാനും അനുമതി നൽകണമെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപെടുന്നു. ലോക്ക്ഡൗണിനെ തുടർന്ന് സ്റ്റുഡിയോകൾ അടച്ചതോടെ ബാങ്കുകളിൽ നിന്നും ലക്ഷങ്ങൾ വായ്‌പയെടുത്ത് വാങ്ങിയ സാധന സാമഗ്രികൾ, പ്രവർത്തന രഹിതമായതോടെ നശിക്കുമെന്ന ആശങ്കയിലാണ്. ഇക്കാലയളവിൽ വായ്‌പ തുക അടവ് മുടങ്ങി. തങ്ങൾക്ക് അനുകൂലമായ സർക്കാർ ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ.
Read more:പ്രകൃതിഭംഗി പകർത്തിയെടുത്ത് മനു എന്ന അതുല്യ പ്രതിഭ