കേരളം

kerala

ETV Bharat / state

ഏലക്കാ ലോഡുമായി വന്ന കണ്ടെയ്നർ ലോറി മറിഞ്ഞു; ആളപായമില്ല - Container lorry carrying cardamom overturns

കാട്ടുപന്നി റോഡിന് കുറുകെ ചാടുകയും, ഇതിനെ രക്ഷപെടുത്തുന്നതിനായി ഡ്രൈവർ ബ്രേക്ക് ഇടുകയും ചെയ്തതോടെ വാഹനം റോഡിന്‍റെ ഇടതുവശത്തേയ്ക്ക് മറിയുകയായിരുന്നു.

ഇടുക്കി  ഏലക്കാ ലോഡുമായി വന്ന കണ്ടെയ്നർ ലോറി മറിഞ്ഞു  രാജകുമാരി  ആളപായമില്ല  റോഡ് അപകടം  രാജകുമാരി റോഡ് അപകടം  Road accident  Idukki road accident  Kerala  Rajakumari Idukki  Container lorry carrying cardamom overturns  Container lorry overturns
രാജകുമാരിയിൽ ഏലക്കാ ലോഡുമായി വന്ന കണ്ടെയ്നർ ലോറി മറിഞ്ഞു; ആളപായമില്ല

By

Published : Oct 11, 2020, 4:02 PM IST

ഇടുക്കി:രാജകുമാരിയിൽ ഏലക്കാ ലോഡുമായി വന്ന കണ്ടെയ്നർ ലോറി മറിഞ്ഞു. അപകടത്തിൽ ആളപായമില്ല. കയറ്റുമതി ചെയ്യുന്നതിനുള്ള ഏലക്കായുമായി തമിഴ്നാട്ടിലെ ബോഡിനായ്ക്കനൂരിൽ നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു ലോറി. പ്രദേശത്ത് കനത്ത് മൂടൽ മഞ്ഞ് ഉണ്ടായിരുന്നു.

രാജകുമാരിയിൽ ഏലക്കാ ലോഡുമായി വന്ന കണ്ടെയ്നർ ലോറി മറിഞ്ഞു; ആളപായമില്ല

ദേവമാത പള്ളിയ്ക്ക് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. കാട്ടുപന്നി റോഡിന് കുറുകെ ചാടുകയും, ഇതിനെ രക്ഷപെടുത്തുന്നതിനായി ഡ്രൈവർ ബ്രേക്ക് ഇടുകയും ചെയ്തതോടെ വാഹനം റോഡിന്‍റെ ഇടതുവശത്തേയ്ക്ക് മറിയുകയായിരുന്നു.

തമിഴ്നാട്ടുകാരനായ ഡ്രൈവർ രാജ്‌ കുമാർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം മറിയുന്ന ശബ്ദം കേട്ട് എത്തിയ പ്രദേശവാസികൾ രക്ഷാ പ്രവർത്തനം നടത്തി. മറിഞ്ഞ ലോറിയിലെ ലോഡ് മറ്റൊരു വാഹനത്തിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ABOUT THE AUTHOR

...view details