ഇടുക്കി: കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലയില്‍ അനധികൃത മദ്യവില്‍പന. അടഞ്ഞ് കിടന്നിരുന്ന മദ്യവില്‍പനശാലയില്‍ നിന്ന് മദ്യം വിൽക്കുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 25ന് ബില്ലില്ലാതെ മദ്യവുമായി പിടിയിലായ രണ്ട് പേര്‍ തങ്ങള്‍ക്ക് മദ്യം ലഭിച്ചത് അടിമാലിയിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലയില്‍ നിന്നുമാണെന്ന് പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. സംഭവത്തെ തുടര്‍ന്ന് അടിമാലി പൊലീസ് വിവരം കണ്‍സ്യൂമര്‍ഫെഡ് കോട്ടയം റീജിയണല്‍ ഓഫീസില്‍ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലയില്‍ അനധികൃത മദ്യവില്‍പന - പരിശോധിക്കും
ബില്ലില്ലാതെ മദ്യവുമായി പിടിയിലായ രണ്ട് പേര്‍ തങ്ങള്‍ക്ക് മദ്യം ലഭിച്ചത് അടിമാലിയിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലയില്‍ നിന്നാണെന്ന് പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം പുറത്തായത്
കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലയില്‍ അനധികൃത മദ്യവില്‍പന
സംഭവത്തിൽ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കാനാണ് കണ്‍സ്യൂമര്‍ഫെഡിൻ്റെ തീരുമാനം. പൊലീസ്, എക്‌സൈസ് വിഭാഗങ്ങളുടെ സാന്നിധ്യത്തില്‍ അടിമാലിയിലെ ശാഖയിൽ സ്‌റ്റോക്കും ഇത് സംബന്ധിച്ചുള്ള അനുബന്ധ രേഖകളും പരിശോധിക്കും.