ഇടുക്കി:വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പൊന്മുടി ഡാം ടോപ്പ് റോഡിന്‍റെ നിര്‍മാണം ആരംഭിച്ചു. പൊന്മുടി ടൂറിസം കേന്ദ്രത്തിലേയ്ക്കുള്ള റോഡിന്‍റെ ശോചനീയാവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് അധികൃതര്‍ അടിയന്തര നടപടിയുമായി രംഗത്തെത്തിയത്. ദിവസേന വിനോദ സഞ്ചാരികളുമായി നൂറ് കണക്കിന് വാഹനങ്ങളാണ് ഇവിടേക്ക് എത്തുന്നത്. കൊന്നത്തടി-രാജാക്കാട് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പൊന്മുടി ഡാം ടോപ്പ് റോഡ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. കാലങ്ങളുടെ കാത്തിരുപ്പിന് ശേഷം റോഡ് ശോചനീയവസ്ഥയ്ക്ക് പരിഹാരമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
പൊന്മുടി ഡാം ടോപ്പ് റോഡിന്‍റെ നിര്‍മാണ പ്രവർത്തനം ആരംഭിച്ചു - Ponmudi Dam Top Road Construction work started
റോഡിന്‍റെ ശോചനീയാവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് അധികൃതര്‍ അടിയന്തര നടപടിയുമായി രംഗത്തെത്തിയത്.
പൊന്മുടി ഡാം ടോപ്പ് റോഡിന്‍റെ നിര്‍മാണ പ്രവർത്തനം ആരംഭിച്ചു
റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പൊന്മുടി വിനോദ സഞ്ചാര മേഖലയ്ക്കും ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതരും അറിയിച്ചു.