കേരളം

kerala

ETV Bharat / state

നെടുങ്കണ്ടം കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്‍റര്‍ നിര്‍മാണോദ്ഘാടനം നടത്തി

വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മാണം നടത്തുന്നത്. ആറ് മാസങ്ങള്‍കൊണ്ട് ഗാരേജിന്‍റെ ഓഫിസ് മന്ദിരത്തിന്‍റെയും നിര്‍മാണം പൂര്‍ത്തീകരിക്കും.

By

Published : Aug 19, 2020, 10:28 PM IST

നെടുങ്കണ്ടം  നെടുങ്കണ്ടം കെ.എസ്.ആര്‍.ടി.സി  കെ.എസ്.ആര്‍.ടി.സി  കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്റര്‍  നിര്‍മാണോദ്ഘാടനം നടത്തി  Nedunkandam  Construction  KSRTC  KSRTC Operating Center
നെടുങ്കണ്ടം കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്‍റര്‍ നിര്‍മാണോദ്ഘാടനം നടത്തി

ഇടുക്കി:ഭൗതീക സാഹചര്യങ്ങള്‍ വര്‍ധിക്കുന്നതോടെ നെടുങ്കണ്ടത്ത് നിന്നും കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എന്‍.കെ ശശീന്ദ്രന്‍. നെടുങ്കണ്ടം കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്‍ററിന്‍റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഓപ്പറേറ്റിംഗ് സെന്‍ററിനാവശ്യമായ ഓഫീസ്, ഗാരേജ് എന്നിവയുടെ നിര്‍മാണമാണ് ആരംഭിച്ചത്. നിര്‍മാണ ഉദ്ഘാടനം ഗതാഗത മന്ത്രി എന്‍.കെ ശശീന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മാണം നടത്തുന്നത്. ആറ് മാസങ്ങള്‍കൊണ്ട് ഗാരേജിന്‍റെ ഓഫിസ് മന്ദിരത്തിന്‍റെയും നിര്‍മാണം പൂര്‍ത്തീകരിക്കും. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.ചെമ്പകക്കുഴിയില്‍ കോര്‍പ്പറേഷന് വിട്ടു നല്‍കിയ രണ്ടര ഏക്കറിലധികം ഭൂമിയിലാണ് കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത്.

നെടുങ്കണ്ടത്തെ അന്തര്‍ സംസ്ഥാന സര്‍വീസുകളുടെ ഹബായി മാറ്റുമെന്ന പ്രഖ്യാപനത്തോടെയാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓപ്പറേറ്റിംഗ് സെന്റര്‍ അനുവദിച്ചത്. തുടർന്ന് താത്കാലിക സംവിധാനങ്ങള്‍ ഒരുക്കി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. അനുയോജ്യമായ സ്ഥലം നാട്ടുകാരുടെ സഹകരണത്തോടെ കോര്‍പറേഷന് രജിസ്റ്റര്‍ ചെയ്ത് നല്‍കിയിട്ടും നിര്‍മാണം ആരംഭിക്കാത്തത് പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.

ഘട്ടം ഘട്ടമായി ഡിപ്പോയായി ഉയര്‍ത്തുമെന്നായിരുന്നു പ്രഖ്യാപനം. വൈകിയാണെങ്കിലും നിര്‍മാണം ആരംഭിച്ചതോടെ നെടുങ്കണ്ടത്ത് നിന്നും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷനായി. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി വര്‍ഗീസ്, പി.എന്‍ വിജയന്‍, ശ്രീമന്ദിരം ശശികുമാര്‍, ടി.എം ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ABOUT THE AUTHOR

...view details