കേരളം

kerala

ETV Bharat / state

അനധികൃത റിസോർട്ട് നിര്‍മാണം; സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യം

വലിയ രീതിയിലുള്ള മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ വരെ ഇത്തരത്തില്‍ നിര്‍മാണം നടക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പരിസ്ഥിതി സംഘടനയായ ഗ്രീന്‍കെയര്‍ കേരള ആവശ്യപ്പെട്ടു

Construction of illegal resorts  enviornmentalists demands investigation  അനധികൃത റിസോർട്ടുകളുടെ നിര്‍മാണം  സമഗ്രാന്വേഷണം വേണമെന്ന് ആവശ്യം  ഇടുക്കി  ഇടുക്കി പ്രാദേശിക വാര്‍ത്തകള്‍  idukki latest news
അനധികൃത റിസോർട്ടുകളുടെ നിര്‍മാണം; സമഗ്രാന്വേഷണം വേണമെന്ന് ആവശ്യം

By

Published : Dec 17, 2019, 6:44 PM IST

Updated : Dec 17, 2019, 7:23 PM IST

ഇടുക്കി: ജില്ലയില്‍ കുന്നുകള്‍ ഇടിച്ചുനിരത്തി റിസോർട്ടുകൾ നിര്‍മിക്കുന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യം. എട്ട് വില്ലേജുകളില്‍ ഭൂവിനിയോഗ നിർമാണ നിയന്ത്രണം നിലനില്‍ക്കുമ്പോഴും കുന്നുകളും മലകളും ഇടിച്ചു നിരത്തി അപകടകരമായ രീതിയിൽ റിസോർട്ടുകൾ കെട്ടിയുയര്‍ത്തുന്നതിനെ തുടര്‍ന്നാണ് പരിസ്ഥി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

അനധികൃത റിസോർട്ട് നിര്‍മാണം; സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യം

പരിസ്ഥിതി ലോലപ്രദേശമായി പരിഗണിക്കപ്പെട്ട ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പെടുന്ന എട്ട് വില്ലേജുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണത്തിന് റവന്യൂ വകുപ്പിന്‍റെ എന്‍ഒസി നിര്‍ബന്ധമാക്കികൊണ്ട് ഹൈക്കോടതി ഉത്തരവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് മൂന്നാര്‍ മേഖലയില്‍ മാത്രമാണ് നടപ്പിലാക്കുന്നതെന്നും ഹൈറേഞ്ചിന്‍റെ ഉള്‍ഗ്രാമങ്ങളിലുള്ള പ്രദേശങ്ങളിലെ മലമുകളില്‍ അപകടകരമായ രീതിയില്‍ നിരവധി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്നുമാണ് ആരോപണം. വലിയ രീതിയിലുള്ള മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ വരെ ഇത്തരത്തില്‍ നിര്‍മാണം നടക്കുന്നുണ്ടെന്നും ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെടണമെന്നും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പരിസ്ഥിതി സംഘടനയായ ഗ്രീന്‍കെയര്‍ കേരള ആവശ്യപ്പെട്ടു. മൂന്നാര്‍ മേഖലയിലെ അനധികൃത നിര്‍മാണങ്ങളും കയ്യേറ്റങ്ങളും ചര്‍ച്ചയാകുമ്പോള്‍ മറ്റ് മേഖലയിലെ നിര്‍മാണങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നില്ലെന്നും ചില ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനില്‍ക്കുന്നതായും ആരോപണമുണ്ട്.

Last Updated : Dec 17, 2019, 7:23 PM IST

ABOUT THE AUTHOR

...view details