ഇടുക്കി: സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹ നടപടികളില്‍ മന്ത്രി എം.എം മണി നിലപാട് വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു. വനം വകുപ്പിന്‍റെ സാമ്പിള്‍ പ്ലോട്ട് സര്‍വ്വേയ്‌ക്കെതിരെ നെടുങ്കണ്ടം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്ലാര്‍ വനംവകുപ്പ് ഓഫീസിന് മുമ്പില്‍ നടത്തിയ ആഴികൂട്ടി സമരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പിള്‍ പ്ലോട്ട് സര്‍വ്വേയ്‌ക്കെതിരെ കോണ്‍ഗ്രസിന്‍റെ ആഴികൂട്ടി സമരം
വനം വകുപ്പിന്‍റെ സാമ്പിള്‍ പ്ലോട്ട് സര്‍വ്വേയ്‌ക്കെതിരെ നെടുങ്കണ്ടം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്ലാര്‍ വനംവകുപ്പ് ഓഫീസിന് മുമ്പില്‍ നടത്തിയ ആഴികൂട്ടി സമരം നടത്തി
മന്ത്രി അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള നടപടികളുമായി വനംവകുപ്പ് മുന്നോട്ട് പോകുന്നത്. പതിനായിരക്കണക്കിന് കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന വനംവകുപ്പിന്‍റെ നടപടി പിന്‍വലിപ്പിക്കാന്‍ മന്ത്രി എം.എം മണിക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. ഏലം കുത്തകപ്പാട്ട ഭൂമി കൈവശം വച്ചിരിക്കുന്നവരെ ഇറക്കിവിടാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിന്‍റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന സര്‍വ്വേ. ഇതിനെതിരെ കോണ്‍ഗ്രസും ഐക്യജനാധിപത്യമുന്നണിയും അതിശക്തമായ സമരം തുടരുമെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് സി.എസ് യശോധരന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി തോമസ് രാജന്‍, ഡി.സി.സി ജന. സെക്രട്ടറി ജി മുരളീധരന്‍, യു.ഡി.എഫ് കണ്‍വീനര്‍ ഇ.കെ വാസു, കെ.എന്‍ തങ്കപ്പന്‍, മിനി പ്രിന്‍സ്, മിനി ടോമി കരിയിലക്കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.