ഇടുക്കി:മുന്‍ കെ.പി.സി.സി അംഗം അഡ്വ. കെ.ടി മൈക്കിള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എന്‍.സി.പിയില്‍ ചേര്‍ന്നു. ഇടുക്കിയിലെ തൊഴിലാളി സംഘടന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇദ്ദേഹത്തിന്‍റെ രാജി ജില്ലയിലെ പാര്‍ട്ടിയ്‌ക്ക് തിരിച്ചടിയായേക്കും.
ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യു, മൈക്കിളിനെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയെങ്കിലും പാര്‍ട്ടി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പി.സി ചാക്കോയുമായി തൊടുപുഴയില്‍ വെച്ച് അവസാന വട്ട ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം.
എന്‍.സി.പി ജില്ല പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് കെ.ടി മൈക്കിളിനെ നിയമിച്ചേക്കുമെന്ന സൂചനയുണ്ട്. തൊടുപുഴയില്‍ ഉടന്‍ എന്‍.സി.പി ജില്ല ഓഫിസ് പ്രവര്‍ത്തനം ആരംഭിയ്ക്കും. രണ്ട് തവണ ജില്ല പഞ്ചായത്ത് അംഗമായിട്ടുണ്ട് മൈക്കിള്‍.