ഇടുക്കി: ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങളില്‍(Land issues in Idukki) നിന്നും റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയെ(CPI) പഴിചാരി സിപിഎം(CPM) രക്ഷപെടനാണ് ശ്രമിക്കുന്നതെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യു(CP Mathew). ഭൂമി വിഷയത്തില്‍ സിപിഐ, സിപിഎം ചക്കളത്തിപോരാട്ടമാണ് ഇടുക്കിയില്‍ നടക്കുന്നതെന്നും സിപി മാത്യു കുറ്റപ്പെടുത്തി.
ഇടുക്കി ജില്ലയിലെ ഭൂമി പ്രശനങ്ങള്‍ പരിഹരിക്കുമെന്നത് ഇടുതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ഭൂമി പ്രശനങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടല്‍ നടത്തുന്നില്ലെന്നാരോപിച്ച് വട്ടവടയിലെ സിപിഐഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഐയിൽ ചേര്‍ന്നത് ഏറെ വിവാദമായിരുന്നു.
Land issues in Idukki | ഇടുക്കിയിലെ ഭൂമി പ്രശനം; സിപിഐ, സിപിഎം ചക്കളത്തിപോരാട്ടമെന്ന് സി.പി മാത്യു ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കാത്തതിന് കാരണം വകുപ്പ് മന്ത്രിമാരും സിപിഐ നേതാക്കന്മാരുമാണെന്നായിരുന്നു മുന്‍മന്ത്രി എം.എം മണിയുടെ(MM Mani) പ്രതികരണം. എം.എം മണിക്കെതിരെ മറുപടി നല്‍കി സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനും(KK SHIVARAMAN) രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വിഷയത്തില്‍ സര്‍ക്കാരിനേയും കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തിയത്.
ALSO READ:Vellayani Lake| പുതുമുഖമായി വെള്ളായണിക്കായല്‍; സര്‍ക്കാരില്‍ നിന്ന് വൻ സഹായം
ഇനി നിയമസഭാ തെരഞ്ഞെടുപ്പ് വന്നാല്‍ ജില്ലയിലെ അഞ്ച് സീറ്റും യുഡിഎഫ് നേടുമെന്നും ജനങ്ങള്‍ ഈ സര്‍ക്കാരിനെതിരാണെന്നും സി.പി മാത്യു പറഞ്ഞു. ജില്ലയിലെ ഭൂമിപ്രശ്നങ്ങളില്‍ വ്യത്യസ്ഥ അഭിപ്രായും ആരോപണങ്ങളും ഉന്നയിച്ച് സിപിഐ, സി.പി.എം മുമ്പോട്ട് പോകുമ്പോള്‍ സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി പ്രതിഷേധ പരിപാടികളുമായി മുമ്പോട്ട് പോകാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം.