ഇടുക്കി :സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയതോടെ ആശങ്കയിലായിരിക്കുകയാണ് കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍. ദിവസങ്ങളോളം സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നത് വഴി ഉപകരണങ്ങൾ തകരാറിലാവുകയും ഉപയോഗശൂന്യമാവുകയും ചെയ്യുമെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
ലോക്ക് ഡൗൺ : 'കമ്പ്യൂട്ടറുകളടക്കം കേടാകാതിരിക്കാന്‍ നിശ്ചിത സമയം പ്രവര്‍ത്തനാനുമതി വേണം'
ദിവസങ്ങളോളം സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ ഉപകരണങ്ങൾ തകരാറിലാവുമെന്ന ആശങ്കയിലാണ് ഉടമകൾ.
കംപ്യൂട്ടറിന്‍റെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ
Also Read:ഇടുക്കിയിൽ സംരക്ഷണഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിൽ
മാസങ്ങളോളം പൂട്ടിയിട്ടാൽ വാഹന പുക പരിശോധന കേന്ദ്രങ്ങൾ ഉൾപടെയുളള സ്ഥാപനങ്ങളിലെ ലക്ഷകണക്കിന് രൂപയുടെ ഉപകരണങ്ങൾ പ്രവർത്തനക്ഷമമല്ലാതാവുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 10 ദിവസം കൂടുമ്പോൾ കുറച്ച് മണിക്കൂർ എങ്കിലും സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള അനുമതി ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.