ഇടുക്കി: കൊവിഡ് സാഹചര്യത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും തൊഴിലാളികളെ മാറ്റിനിർത്തുന്നതായി പരാതി. 60 വയസിന് മുകളിൽ പ്രായമുള്ള തൊഴിലാളികളെ മാറ്റി നിർത്തുന്നതായാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന് പരാതി നൽകാനൊരുങ്ങുകയാണ് തൊഴിലാളികൾ.
തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും തൊഴിലാളികളെ മാറ്റിനിർത്തുന്നതായി പരാതി - പരാതി
കൊവിഡ് സാഹചര്യത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ള തൊഴിലാളികളെ മാറ്റി നിർത്തുന്നതായാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന് പരാതി നൽകാനൊരുങ്ങുകയാണ് തൊഴിലാളികൾ.
തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും തൊഴിലാളികളെ മാറ്റിനിർത്തുന്നതായി പരാതി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച കാലം മുതൽക്കെ ജോലി ചെയ്യുന്ന ആളുകളാണ് ഉപ്പുതറ മേഖലയിൽ ഭൂരിഭാഗവുമുള്ളത്. എന്നാൽ കൊവിഡ് സാഹചര്യത്തിൽ ചിന്തലാർ പീരുമേട് ടീ കമ്പനിയിൽ ജോലി ചെയ്തിരുന്ന ലോൺട്രി പൊരികണ്ണി മേഖലയിലെ തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിലാണ് തൊഴിലാളികളുടെ ജീവിതം മുന്നോട്ട് പോകുന്നത്. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് തൊഴിലാളികളുടെ തീരുമാനം.
Last Updated : Sep 30, 2020, 10:25 AM IST