ഇടുക്കി:മാങ്കുളം പീച്ചാട് വീണ്ടും ഏലം കൃഷി നശിപ്പിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ. ആനവിരട്ടി- മന്നാംകണ്ടം വില്ലേജ് അതിർത്തി ജണ്ട കെട്ടി തിരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കൃഷികൾ വെട്ടി നശിപ്പിച്ചത്. 60 വർഷമായി പ്രദേശത്ത് ഏലം കൃഷി നടത്തി വരുന്ന കർഷകന്‍റെ ഏക്കർകണക്കിന് ഏലം ചെടികളാണ് വെട്ടി നശിപ്പിച്ചത്. മച്ചിപ്ലാവ് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജോജി ജോണിന്‍റെ നേതൃത്വത്തിൽ നൂറോളം ഉദ്യോഗസ്ഥരും അടിമാലി സി ഐ ഷാരോണിന്‍റെ നേതൃത്തിൽ വരുന്ന നൂറോളം പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘമാണ് മാങ്കുളം പീച്ചാട് സ്വദേശിയായ വി വി ജോർജിന്‍റെ 60 വർഷമായി കൃഷി നടത്തി വന്നിരുന്ന സ്ഥലത്തെ ഏലം ചെടികൾ വ്യാപകമായി വെട്ടി നശിപ്പിച്ചത്.
മാങ്കുളം പീച്ചാട് വീണ്ടും ഏലം കൃഷി വനം വകുപ്പ് ഉദ്യോഗസ്ഥർ നശിപ്പിച്ചതായി പരാതി
ആനവിരട്ടി- മന്നാംകണ്ടം വില്ലേജ് അതിർത്തി ജണ്ട കെട്ടി തിരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കൃഷികൾ വെട്ടി നശിപ്പിച്ചതെന്നാണ് പരാതി.
ജോർജിന്‍റെ സ്ഥലത്തിനോട് ചേർന്നുള്ള മറ്റ് ആരുടേയും സ്ഥലത്തും കയറി വനം വകുപ്പ് ഇത്തരത്തിൽ അതിക്രമം ചെയ്യാറില്ലെന്നും തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് ഇതിനു പിന്നിലെന്നുമാണ് ജോർജിന്‍റെ ആരോപണം. കൃഷി വെട്ടി നശിപ്പിച്ച് ജണ്ട നിർമ്മിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ പ്രദേശിവാസികളായ കർഷകരെ ഉദ്യോഗസ്ഥ സംഘം റോഡിലിട്ട് മർദിച്ചെന്നും പരാതിയുണ്ട്. ആനവിരട്ടി മന്നാംകണ്ടം വില്ലേജിന്‍റെ ബൗണ്ടറി ജണ്ട കെട്ടി തിരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കൃഷികൾ വെട്ടി നശിപ്പിച്ചതെന്നും ജോർജ് കയ്യെറിയതായി കണ്ടെത്തിയ 27 ഹെക്ടർ സ്ഥലം ആണ് ഇതെന്നുമാണ് മച്ചിപ്ലാവ് ഫോറെസ്റ്റ് റേഞ്ച് ഓഫിസർ ജോജി ജോൺ പറഞ്ഞത്. പീച്ചാട് പ്ലാമല ഭാഗത്ത് ഇതിനു മുൻപും പലതവണ വനം വകുപ്പ് ഉദ്യോഗസ്ഥൻ ഇത്തരത്തിൽ കൃഷിയിടത്തിൽ അതിക്രമിച്ച് കയറി എക്കറുകണക്കിന് ഏലം ചെടികൾ വെട്ടി നശിപ്പിച്ചതായി പരാതിയുണ്ട്. വനം വകുപ്പിന്‍റെ ഈ നടപടിക്കെതിരെ വ്യാപകമായ പരാതിയാണ് ഉയരുന്നത്.