ഇടുക്കി: ചിന്നാര്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ടണല്‍ നിര്‍മാണം റെക്കോഡ് സമയത്തില്‍ പൂര്‍ത്തിയാക്കി കെഎസ്‌ഇബി. 24 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയാണ് ചിന്നാറില്‍ ഒരുങ്ങുന്നത്. പദ്ധതിയുടെ ഭാഗമായ 3.2 കിലോമീറ്റര്‍ നീളമുള്ള ടണല്‍ നിശ്ചയിച്ചതിലും രണ്ട് മാസം മുന്‍പ് പൂര്‍ത്തിയാക്കി. കൊവിഡ് പ്രതിസന്ധി മറികടന്ന് 628 ദിവസം കൊണ്ടാണ് ടണല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാരിസ്ഥിതിക പ്രശ്‌നങ്ങളൊന്നുമില്ലാതെ വര്‍ഷം മുഴുവന്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് ചിന്നാര്‍ ജലവൈദ്യുത പദ്ധതിയുടെ സവിശേഷത.
റെക്കോഡ് വേഗത്തില്‍ ചിന്നാർ ജലവൈദ്യുത പദ്ധതി: അഭിമാനത്തോടെ കെഎസ്‌ഇബി - ജലവൈദ്യുത പദ്ധതി
3.2 കിലോമീറ്റര്‍ ടണല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത് 628 ദിവസം കൊണ്ട്. 269.87 കോടി രൂപയാണ് നിര്‍മാണ ചെലവ്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പ്രതിവര്‍ഷം 76.45 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിക്കാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍.
269.87 കോടി രൂപയാണ് നിര്‍മാണ ചെലവ്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പ്രതിവര്‍ഷം 76.45 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിക്കാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ നിശ്ചയിച്ച സമയത്തിനും മുന്‍പേ പദ്ധതി കമ്മിഷന്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രൊജക്ട് മാനേജര്‍ എസ്.പ്രദിപ് പറഞ്ഞു. 2616 സ്ഫോടനങ്ങള്‍ ടണല്‍ നിര്‍മാണത്തിന് വേണ്ടി നടത്തി. പവര്‍ ഹൗസ്, പെന്‍സ്റ്റോക്ക് എന്നിവയുടെ ടെണ്ടര്‍ നടപടികളും പുരോഗമിക്കുന്നു.
ചിന്നാര്‍ മങ്കുവയില്‍ നിര്‍മിക്കുന്ന 150 മീറ്റര്‍ നീളവും ഒമ്പത് മീറ്റര്‍ ഉയരവുമുള്ള ഗേറ്റില്ലാത്ത കോണ്‍ക്രീറ്റ് തടയണ, 3,200 മീറ്റര്‍ നീളവും കോണ്‍ക്രീറ്റ് ലൈനിങ്ങോടെ 3.9 മീറ്റര്‍ വ്യാസമുള്ള ടണല്‍, പനംകുട്ടിയില്‍ നിര്‍മിക്കുന്ന പവര്‍ഹൗസ്, പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കാനുള്ള 550 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വ്യാസവുമുള്ള പൈപ്പ് ലൈന്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഭാഗങ്ങള്‍. ഇതില്‍ ടണല്‍ ഡ്രൈവിങ്, സര്‍ജ് ഷാഫ്റ്റ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി. തടയണയുടെ നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. 2018 മാര്‍ച്ചിലാണ് ചിന്നാര്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്.