ഇടുക്കി: ജാതി കൃഷിയില്‍ വിജയം കൊയ്‌ത ചെറുകുന്നേല്‍ ഗോപിയെന്ന സി.എം ഗോപി മറ്റൊരു പുരസ്‌ക്കാര നിറവിലാണ്. കാര്‍ഷിക രംഗത്തെ പുതിയ കണ്ടുപിടുത്തത്തിനുള്ള ജില്ലയിലെ മികച്ച കര്‍ഷകന് നല്‍കുന്ന കൃഷിവകുപ്പിന്‍റെ ബെസ്റ്റ് ഇന്നവേഷന്‍ അവാര്‍ഡാണ് ഇത്തവണ ഗോപിയെ തേടിയെത്തിയത്.
ചെറുകുന്നേല്‍ ഗോപിക്ക് കാര്‍ഷിക രംഗത്തെ ഇന്നവേഷന്‍ അവാര്‍ഡ്
നാടന്‍ ജാതിയും കാട്ടുപത്രിയും ചേര്‍ത്ത് ഗോപി വികസിപ്പിച്ചെടുത്ത മള്‍ട്ടി റൂട്ട് ജാതിത്തൈകളുടെ കണ്ടെത്തലിനാണ് അവാര്‍ഡ്.
നാടന്‍ ജാതിയും കാട്ടുപത്രിയും ചേര്‍ത്ത് ഗോപി വികസിപ്പിച്ചെടുത്ത മള്‍ട്ടി റൂട്ട് ജാതിത്തൈകളുടെ കണ്ടെത്തലിനാണ് അവാര്‍ഡ്. സാധാരണ ജാതിമരങ്ങള്‍ക്ക് ഒരു തായ് വേര് മാത്രമുള്ളപ്പോള്‍ മള്‍ട്ടി റൂട്ട് ജാതിത്തൈകള്‍ക്ക് ഒന്നിലേറെ തായ് വേരുകള്‍ ഉണ്ടെന്നതാണ് പ്രത്യേകത. കാറ്റിലും മഴയിലും ജാതിമരങ്ങള്‍ എങ്ങനെ കടപുഴകി വീഴാതിരിക്കാന്‍ സംരക്ഷണം നല്‍കാമെന്ന ചിന്തയില്‍ നിന്നുമാണ് മള്‍ട്ടിറൂട്ട് ജാതിത്തൈകള്‍ വികസിപ്പിച്ചതെന്ന് ഗോപി പറയുന്നു.
2004ലാണ് ഗോപി ജാതികൃഷിയിലേക്ക് തിരിഞ്ഞതും വിജയയാത്ര ആരംഭിച്ചതും. 2014ല്‍ സ്‌പൈസസ് ബോര്‍ഡ് ഗോപിയുടെ കണ്ടുപിടുത്തത്തിന് ആദരം നല്‍കിയിരുന്നു.