ഇടുക്കി: മൺസൂൺ സീസണില്‍ മഴ ശക്തിപ്രാപിച്ചതോടെ മൂന്നാറിന്‍റെ പച്ചപ്പിന് ഇപ്പോൾ കൂടുതൽ തിളക്കമാണ് അനുഭവപ്പെടുന്നത്. ആ തിളക്കത്തിന് കൂടുതൽ ദൃശ്യഭംഗി പകരുകയാണ് കാലം തെറ്റി പൂത്തുലഞ്ഞ് നിൽക്കുന്ന ചെറി ബ്ലോസം മരങ്ങൾ. സാധാരണ ഗതിയിൽ വേനൽ, ശൈത്യകാലങ്ങളില്‍ പൂവിടുന്ന മരങ്ങളാണ് ഇത്തവണ ആ പതിവ് തെറ്റിച്ച് മൺസൂൺ കാലത്ത് പൂവിട്ടത്.
മൂന്നാറിന്‍റെ പച്ചപ്പിന് തിളക്കം കൂട്ടി കാലം തെറ്റി പൂവിട്ട ചെറിബ്ലോസം മരങ്ങള്‍
മൺസൂൺ കാലം ആരംഭിച്ചതോടെ കുളിരണിഞ്ഞ മൂന്നാറിന്‍റെ അഴകിന് വശ്യമനോഹര കാഴ്ചകൾ സമ്മാനിക്കുകയാണ് കാലം തെറ്റി പൂവിട്ടുനിൽക്കുന്ന ചെറി ബ്ലോസം മരങ്ങൾ.
മൂന്നാറിന്‍റെ പച്ചപ്പിന് തിളക്കം കൂട്ടി കാലം തെറ്റി പൂവിട്ട ചെറിബ്ലോസം മരങ്ങള്‍
മൂന്നാർ നല്ലതണ്ണി സൃഷ്‌ടി വെൽഫയറിന്‍റെ കവാടത്തിന് സമീപം പൂത്തുനിൽക്കുന്ന മരങ്ങൾ വിസ്മയ കാഴ്ചയാണ് കണ്ണിന് പകരുന്നത്. മഴമേഘങ്ങൾ മൂടി മറച്ച മൂന്നാറിന്‍റെ നീലാകാശത്തിന് കീഴിൽ പൂത്തുനിൽക്കുന്ന ചെറി ബ്ലോസം മരങ്ങളും മഞ്ഞും വേറിട്ട ദൃശ്യങ്ങളാണ് സമ്മാനിക്കുന്നത്.
ALSO READ:ഹൃദയത്തില്‍ തൊട്ടറിഞ്ഞ വാർത്ത, അഭിജിത്തിന്‍റെ ആഗ്രഹത്തിനൊപ്പം പൊലീസുണ്ട്; ഇടിവി ഭാരത് ബിഗ് ഇംപാക്‌ട്
Last Updated : Jul 15, 2021, 6:13 AM IST