കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രി കർഷകരുടെ കണ്ണിൽ പൊടിയിടുന്നു; രമേശ് ചെന്നിത്തല

കർഷക ആത്മഹത്യ തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നാളെ കട്ടപ്പനയിൽ ഉപവാസം അനുഷ്ഠിക്കും.

ഫയൽ ചിത്രം

By

Published : Mar 5, 2019, 9:43 PM IST

മന്ത്രി സഭാ തീരുമാനങ്ങള്‍ കർഷക ആത്മഹത്യ തടയാന്‍ പര്യാപ്തമല്ലെന്നും ഇത് കർഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച മൊറട്ടോറിയം ഈ വര്‍ഷം ഒക്ടോബര്‍ വരെ നിലവിലുണ്ട്. അത് ഒരു മാസത്തേക്ക് കൂടി നീട്ടുകയാണ് ചെയ്തിരിക്കുന്നത് .ഈ മൊറട്ടോറിയം നിലനില്‍ക്കെ തന്നെയാണ് സഹകരണ മേഖലയിലേത് ഉള്‍പ്പടെയുള്ള ബാങ്കുകള്‍ അത് വകവയ്ക്കാതെ ജപ്തി നോട്ടീസുകള്‍ അയക്കുകയും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുകയും പ്രളയം കാരണം അവര്‍ക്കുണ്ടായിരിക്കുന്ന നഷ്ടത്തിന്‍റെ യഥാര്‍ത്ഥ മൂല്യമനുസരിച്ചുള്ള നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്താലേ കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കാനാവൂ എന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പക്ഷെ അതിന് സര്‍ക്കാര്‍ തയാറാവുന്നില്ല. പകരം കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടികളാണ് മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്. ഇത്രയും കര്‍ഷകര്‍ ജീവനൊടുക്കിയിട്ടും വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണാന്‍ തയ്യാറാവാത്തത് ക്രൂരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ABOUT THE AUTHOR

...view details