കേരളം

kerala

ETV Bharat / state

ചപ്പാത്തിന് പുതിയ പാലം വേണമെന്നാവശ്യം - idukki

ചെറുവാഹനത്തിന് മാത്രം കടന്നുപോകാവുന്ന വീതിയാണ് ചപ്പാത്ത് പാലത്തിനുള്ളത്

ചപ്പാത്ത് പുതിയപാലം വേണം ,ആവശ്യം ശക്തം

By

Published : Aug 23, 2019, 9:27 PM IST

ഇടുക്കി:ചെറിയ മഴപെയ്താല്‍പോലും വെള്ളം കയറി മൂടുന്ന രാജകുമാരി കണ്ടത്തിപാലം-കന്നുകുഴിപടി റോഡിലെ ചപ്പാത്ത് പാലം ഉയരം കൂട്ടി നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൈവരികളോ സുരക്ഷാ കവചങ്ങളോ ഇല്ലാത്ത പാലത്തിലൂടെ വെള്ളം കവിഞ്ഞൊഴുകി ഗതാഗതം പൂര്‍ണമായി തടസപ്പെടുന്നത് നിത്യസംഭവമാണ്.
കന്നുകുഴി പ്രദേശത്തുകാര്‍ക്ക് രാജകുമാരി ടൗണിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാന്‍ കഴിയുന്ന റോഡുകൂടിയാണിത്. ചെറുവാഹനത്തിന് മാത്രം കടന്നുപോകാവുന്ന വീതിയാണ് ചപ്പാത്ത് പാലത്തിനുള്ളത്. അടുത്ത മഴക്കാലം എത്തുന്നതിന് മുമ്പ് ഇവിടെ പുതിയ പാലം നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

ചപ്പാത്ത് പുതിയപാലം വേണം ,ആവശ്യം ശക്തം

For All Latest Updates

ABOUT THE AUTHOR

...view details