കേരളം

kerala

കേരള കോൺഗ്രസ് ചെയര്‍മാന്‍ സ്ഥാനം; വിധി 30 ലേക്ക് മാറ്റി

By

Published : Aug 27, 2019, 7:21 PM IST

ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത് സ്റ്റേ ചെയ്ത കോടതി വിധി നിലനില്‍ക്കും.

ചെയര്‍മാന്‍ സ്ഥാനം; കട്ടപ്പന കോടതി വിധി 30 ലേക്ക് മാറ്റി

ഇടുക്കി: ജോസ് കെ മാണിയെ കേരളകോൺഗ്രസ് ചെയർമാനായി തെരഞ്ഞെടുത്തത് ഇടുക്കി കോടതി തടഞ്ഞതിരെയുള്ള അപ്പീലിൽ കട്ടപ്പന കോടതിയുടെ വിധി 30 ലേക്ക് മാറ്റി. കേസിൽ കൂടുതൽ വാദം കേട്ട ശേഷം വിധി പ്രഖ്യാപിച്ചാൽ മതിയെന്ന് കോടതി നിരീക്ഷിച്ചതോടെയാണ് വിധി പ്രഖ്യാപനം മാറ്റിയത്. ഇന്നത്തെ വിധി പാലായിലെ സ്ഥാനാർഥി നിർണയം അടക്കമുള്ള വിഷയങ്ങളില്‍ നിർണായകമായിരുന്നു.

ചെയര്‍മാന്‍ സ്ഥാനം; കട്ടപ്പന കോടതി വിധി 30 ലേക്ക് മാറ്റി

ചെയർമാൻ സ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസില്‍ നിലനില്‍ക്കുന്ന തർക്കത്തിനിടെ, ഇടുക്കി മുൻസിഫ് കോടതിയുടെ വിധി ജോസഫ് വിഭാഗത്തിന്‍റെ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു. ഇതിനെതിരെ ജോസ് കെ മാണി വിഭാഗം കട്ടപ്പന സബ് കോടതിയിൽ നൽകിയ അപ്പീലിൽ ശനിയാഴ്ച വാദം പൂർത്തിയായിരുന്നു. വിധി മാറ്റിയത് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം. പാലാ ഉപതെരഞ്ഞെടുപ്പിൽ പൊതുസമ്മതനായ സ്ഥാനാർഥിക്കാണ് സാധ്യതയെന്നും സ്ഥാനാർഥിയെ കൂട്ടായ ചർച്ചയിലൂടെ തീരുമാനിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു. കോടതി വിധിയെ ആശ്രയിച്ചാകും ഇരു വിഭാഗത്തിന്‍റെയും തുടർനീക്കങ്ങൾ.

ABOUT THE AUTHOR

...view details