ഇടുക്കി: ഇടുക്കി അന്യാർതൊളു മേഖലയിൽ രാത്രികാലങ്ങളിൽ ഏലയ്ക്ക മോഷണം പതിവാകുന്നു. ആൾപാർപ്പില്ലാത്ത തോട്ടങ്ങളിൽ നിന്നാണ് വ്യാപകമായി മോഷണം നടക്കുന്നത്. പൊലീസിൽ പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാവുന്നില്ലെന്നാണ് കർഷകരുടെ ആരോപണം.
ഏലയ്ക്ക മോഷണം; പ്രതിഷേധവുമായി കർഷകർ - anyartholu
പൊലീസിൽ പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാവുന്നില്ലെന്ന് കർഷകർ.
ഏലക്കാ മോഷണം; പ്രതിഷേധവുമായി കർഷകർ
കഴിഞ്ഞ 50 ദിവസത്തിനിടയിൽ അന്യർതെളു മേഖലയിൽ പത്തോളം കർഷകരുടെ തോട്ടത്തിൽ നിന്നാണ് മോഷണം നടന്നിരിക്കുന്നത്. രാത്രികാലങ്ങളിലാണ് മോഷണം പതിവായി നടക്കുന്നത്. പൊലീസിനോട് പരാതിപ്പെട്ടിട്ടും കാര്യമായ അന്വേഷണ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഏലയ്ക്ക കർഷകർ.
Last Updated : May 2, 2019, 1:35 AM IST