കേരളം

kerala

ETV Bharat / state

പൂപ്പാറയില്‍ വിളവെടുപ്പിന് പാകമായ ഏലം ചെടികള്‍ വെട്ടി നശിപ്പിച്ചതായി പരാതി

രണ്ട് ഏക്കർ കൃഷി ഭൂമിയിലെ വിളവെടുപ്പിന് പാകമായ എഴുപതോളം ചെടികളാണ് സാമൂഹ്യ വിരുദ്ധര്‍ വെട്ടി നശിപ്പിച്ചത്

idukki cardamom plants destroyed  pooppara cardamom plants  പൂപ്പാറ ഏലം ചെടികള്‍ വെട്ടി നശിപ്പിച്ചു  ഇടുക്കി ഏലം ചെടികള്‍ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു
പൂപ്പാറയില്‍ വിളവെടുപ്പിന് പാകമായ ഏലം ചെടികള്‍ വെട്ടി നശിപ്പിച്ചതായി പരാതി

By

Published : Apr 19, 2022, 8:24 AM IST

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ ഏലം ചെടികള്‍ വ്യാപകമായി വെട്ടി നശിപ്പിച്ചതായി പരാതി. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ പൂപ്പാറ തേയില ചെരുവിൽ മുരുകന്‍ പെരുമാള്‍ എന്ന കര്‍ഷകന്‍റെ എലം കൃഷിയാണ് സാമൂഹ്യവിരുദ്ധർ വെട്ടി നശിപ്പിച്ചത്. രണ്ട് ഏക്കർ കൃഷി ഭൂമിയിലെ എഴുപതോളം ചെടികളാണ് നശിച്ചത്.

കര്‍ഷകന്‍റെ പ്രതികരണം

തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. വിളവെടുപ്പിന് പാകമായ ചെടികളാണ് വെട്ടി നശിപ്പിച്ചത്. ലക്ഷങ്ങളുടെ നഷ്‌ടമാണ് ഇതിലൂടെ ഉണ്ടായതെന്ന് മുരുകന്‍ പറഞ്ഞു. ശാന്തൻപാറ പൊലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്ത് എത്തി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Also read: കാക്കിക്കുള്ളിലെ കർഷകൻ ; ഡിവൈഎസ്‌പി നിഷാദിന്‍റെ തോട്ടത്തിൽ ഏലം മുതൽ സ്ട്രോബറി വരെ

ABOUT THE AUTHOR

...view details