ഇടുക്കി: തമിഴ്‌നാട് കമ്പം വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച് 176 കിലോ കഞ്ചാവ് തമിഴ്‌നാട് പൊലീസ് പിടികൂടി. സംഭവത്തിൽ രണ്ടുപേർ പിടിയിലായി. കടത്താൻ ഉപയോഗിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. എന്നാൽ പ്രതികളുടെ കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായുളള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
കമ്പം വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 176 കിലോ കഞ്ചാവ് പിടികൂടി - കമ്പം
സംഭവത്തിൽ കമ്പം ഉലകതേവര്‍ സ്ട്രീറ്റിലെ വേല്‍മുരുകന്‍, വിവേകാനന്ദ സ്ട്രീറ്റിലെ കുപേന്ദ്രന്‍ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്
ആന്ത്രയില്‍ നിന്നും കമ്പം വഴി കഞ്ചാവ് കടത്തുന്നുണ്ടെന്ന് തേനി എസ്‌പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എസ് ഐ ദിവാന്‍ മൊയ്ദീന്‍റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കമ്പം ഉലകതേവര്‍ സ്ട്രീറ്റിലെ വേല്‍മുരുകന്‍, വിവേകാനന്ദ സ്ട്രീറ്റിലെ കുപേന്ദ്രന്‍ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. മയിൽച്ചാമി, കൃഷ്ണന്‍, കാളിരാജ് എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ ഉപയോഗിച്ച കാറ്, ബൈക്ക്, വാന്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. കമ്പംമേട് കാനനപാത വഴി കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നാണ് വിവരം.