ഇടുക്കി: ഗതാഗതക്കുരുക്കും അനധികൃത പാര്‍ക്കിങും കൂടിയതോടെ രാജകുമാരി ടൗണിൽ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി രാജാക്കാട് പൊലീസ്. പ്രധാന ടൗണുകളിലൊന്നായ രാജാക്കാട്ടില്‍ ക്യാമറകള്‍ സ്ഥാപിച്ചതിന് തൊട്ട് പിന്നാലെയാണ് പൊലീസിന്‍റെ തീരുമാനം. പഞ്ചായത്തിന്‍റെയും മര്‍ച്ചന്‍റ് അസോസിയേഷന്‍റെയും സഹകരണത്തോടെയാണ് ക്യാമറകള്‍ സ്ഥാപിക്കുക. രാജകുമാരിയിൽ അനധികൃത പാര്‍ക്കിങും ഗതാഗതക്കുരുക്കും നിത്യ സംഭവമാണ്.
ഗതാഗതക്കുരുക്കും അനധികൃത പാര്‍ക്കിങും; രാജകുമാരിയിൽ ക്യാമറകൾ സ്ഥാപിക്കും
പാര്‍ക്കിങിന് വേണ്ടത്ര സ്ഥലമില്ലാത്തതിനാൽ ടാക്‌സി തൊഴിലാളികളും സ്വകാര്യ വാഹന ഉടമകളുമായി നിരന്തരം സംഘര്‍ഷങ്ങൾ നടക്കാറുണ്ട്
ഗതാഗതക്കുരുക്കും അനധികൃത പാര്‍ക്കിങും; രാജകുമാരിയിൽ ക്യാമറകൾ സ്ഥാപിക്കും
പാര്‍ക്കിങിന് വേണ്ടത്ര സ്ഥലമില്ലാത്തതിനാൽ ടാക്‌സി തൊഴിലാളികളും സ്വകാര്യ വാഹന ഉടമകളുമായി നിരന്തരം സംഘര്‍ഷങ്ങളും ഉണ്ടാകാറുണ്ട്. രാജാക്കാട് ടൗണില്‍ ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം അനധികൃത പാര്‍ക്കിങ് നടത്തുന്ന വാഹനങ്ങളുടെ ഉടമയെ കണ്ടെത്തി നോട്ടീസ് അയക്കാറുണ്ട്. നടപടി സ്വീകരിച്ചതോടെ അനധികൃത പാര്‍ക്കിങിനും ഇതുമൂലമുള്ള ഗതാഗതക്കുരുക്കിനും ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് രാജാക്കാട് സിഐ എച്ച്.എല്‍ ഹണി പറഞ്ഞു.