കേരളം

kerala

ഇടുക്കിയിൽ കൊടുംക്രൂരതക്ക് ഇരയായ പശുക്കിടാവിന് ദാരുണാന്ത്യം

ഞായറാഴ്‌ച വൈകിട്ടോടെയാണ് ക്ഷീരകർഷകനായ സണ്ണിയുടെ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ അയൽവാസി ക്രൂരമായി മർദിച്ചത്.

By

Published : Dec 1, 2021, 4:36 PM IST

Published : Dec 1, 2021, 4:36 PM IST

calf dies after brutal attack  victim of cruelty cow died in Idukki  neighbour attacked cow Idukki  അയൽവാസിയുടെ ആക്രമണത്തിൽ പരിക്കേറ്റ പശു ചത്തു  മൈലാടും പാറയിൽ പശുക്കിടാവിനോട് കൊടും ക്രൂരത  ക്ഷീരകർഷകൻ സണ്ണി
ഇടുക്കിയിൽ കൊടുംക്രൂരതക്ക് ഇരയായ പശുക്കിടാവിന് ദാരുണാന്ത്യം

ഇടുക്കി: അയൽവാസിയുടെ ക്രൂര മർദനത്തിന് ഇരയായ പശുക്കിടാവ് ചത്തു. ക്ഷീരകർഷകനായ സണ്ണിയുടെ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനാണ് ദാരുണാന്ത്യം. പശുക്കിടാവിന്‍റെ നട്ടെല്ല് തല്ലിത്തകർത്തെന്ന് ഉടമ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ബുധനാഴ്‌ച വൈകിട്ടാണ് പശുക്കിടാവ് ചത്തത്.

ഈ മാസം 28ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്. തന്‍റെ പറമ്പിൽ കെട്ടിയ പശു കെട്ടഴിഞ്ഞ് സതീശന്‍റെ പറമ്പിൽ കയറുകയായിരുന്നു. ഇത് മാത്രമാണ് ക്രൂര കൃത്യത്തിന് പിന്നിലെന്നും സണ്ണി ആരോപിച്ചു. അതേസമയം ആരോപണം നിഷേധിച്ചിച്ച് സതീശൻ രംഗത്തെത്തി.

READ MORE:ഇടുക്കി മൈലാടും പാറയിൽ പശുവിനോട് കൊടും ക്രൂരത

ABOUT THE AUTHOR

...view details