ഇടുക്കി: കാലവര്‍ഷം ദുര്‍ബലമായതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച മാട്ടുപ്പെട്ടി അണക്കെട്ടിലെ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. ഒരാഴ്ച മുമ്പ് പെയ്‌ത കനത്ത മഴയില്‍ അണക്കെട്ടില്‍ നേരിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ബോട്ടിങ് പുനരാംഭിക്കാന്‍ തീരുമാനിച്ചത്. ജലനിരപ്പ് താഴുന്നപ്പോള്‍ അണക്കെട്ടിന്‍റെ അടിത്തട്ടിലെ മരക്കുറ്റികള്‍ തെളിയാനുള്ള സാധ്യത കണക്കിലെടുത്താണ് ബോട്ടിങ് നിര്‍ത്തി വച്ചിരുന്നത്.
മാട്ടുപ്പെട്ടി അണക്കെട്ടില്‍ ബോട്ടിങ് പുനരാരംഭിച്ചു
ഒരാഴ്ച മുമ്പ് പെയ്‌ത കനത്ത മഴയില്‍ അണക്കെട്ടില്‍ നേരിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ബോട്ടിങ് പുനരാംഭിക്കാന്‍ തീരുമാനിച്ചത്
ബോട്ടിങ് പുനരാരംഭിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അണക്കെട്ടിലെ കുറഞ്ഞ ജലനിരപ്പ് നിരാശ നല്‍കുന്നെന്നും സഞ്ചാരികള്‍ പറയുന്നു. മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും ജലനിരപ്പില്‍ ക്രമാതീതമായ കുറവുണ്ടാകുമോയെന്ന ആശങ്ക ഹൈഡല്‍ ടൂറിസം, ഡിടിപിസി വകുപ്പുകള്‍ക്കുമുണ്ട്.
ഡിടിപിസിയുടേതായി നാല് സ്പീഡ് ബോട്ടുകളും രണ്ട് സാധാരണ ബോട്ടുകളും ഹൈഡല്‍ ടൂറിസത്തിന്‍റേതായി മൂന്ന് സ്പീഡ് ബോട്ടുകളും ഒരു ഫാമിലി ബോട്ടും അണക്കെട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. പ്രളയത്തിന് മുമ്പ് വരെ രണ്ട് ലക്ഷത്തോളം രൂപയായിരുന്നു മാട്ടുപ്പെട്ടി അണക്കെട്ടിലെ ഒരു ദിവസത്തെ ശരാശരി വരുമാനം.