ഇടുക്കി: കട്ടപ്പനയില്‍ കൃഷിയിടത്തില്‍ നിന്നും കുരുമുളക് മോഷണം പോയി. വിളവെടുപ്പിന് പാകമായ 200 കിലോയോളം കുരുമുളകാണ്, നഷ്‌ടമായത്. കട്ടപ്പന ഇരുപത് ഏക്കറില്‍ പനയ്ക്കതോട്ടത്തില്‍ ആന്‍റണിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് മോഷണം നടന്നത്.
കട്ടപ്പനയില്‍ വിളവെടുപ്പിന് പാകമായ 200 കിലോയോളം കുരുമുളക് മോഷണം പോയി - ഇടുക്കിഏറ്റവും പുതിയ വാര്‍ത്ത
കട്ടപ്പന ഇരുപത് ഏക്കറില്‍ പനയ്ക്കതോട്ടത്തില്‍ ആന്‍റണിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് വിളവെടുപ്പിന് പാകമായ കുരുമുളക് മോഷണം നടന്നത്
കഴിഞ്ഞ ദിവസം, രാവിലെ കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍ പെട്ടത്. ഉയരമില്ലാത്ത ചെടികളില്‍ നിന്നും കുരുമുളക് പൂര്‍ണമായും പറിച്ചിട്ടുണ്ട്. വലിയ ചെടികളില്‍, നിലത്ത് നിന്ന് പറിയ്ക്കാവുന്ന കുരുമുളകും പറിച്ചെടുത്തിട്ടുണ്ട്.
നഗരസഭ പൊതു ശമശാനത്തോട്, ചേര്‍ന്നാണ് ആന്‍റണിയുടെ കുരുമുളക് തോട്ടം സ്ഥിതി ചെയ്യുന്നത്. രാത്രികാലങ്ങളില്‍ മേഖലയില്‍ ആള്‍ സഞ്ചാരം കുറവാണ്. ഇത് മനസിലാക്കിയ മോഷ്‌ടാക്കള്‍ രാത്രിയില്‍, തോട്ടത്തില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയതാവാം എന്നാണ് സംശയം. കര്‍ഷകന്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.