കേരളം

kerala

പക്ഷിപ്പനി; ജില്ലയിലെ അതിർത്തി ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തം

കമ്പംമെട്ട്, ബോഡിമെട്ട്, കുമളി ചെക്ക് പോസ്റ്ററുകളിൽ മൃഗസംരക്ഷണ വകുപ്പിന്‍റെ മുഴുവൻ സമയ പരിശോധന ആരംഭിച്ചു

By

Published : Jan 11, 2021, 9:48 PM IST

Published : Jan 11, 2021, 9:48 PM IST

Updated : Jan 11, 2021, 10:27 PM IST

strong inception at borders of idukki due to Bird flu  Animal Husbandry Department in kampammettu check post  ഇടുക്കി ജില്ലയിലെ അതിർത്തി ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തം  ഇട പക്ഷിപ്പനി  സംസ്ഥാനത്ത് പക്ഷിപ്പനി
പക്ഷിപ്പനി; ജില്ലയിലെ അതിർത്തി ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തം

ഇടുക്കി: കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ അതിർത്തി ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. കമ്പംമെട്ട്, ബോഡിമെട്ട്, കുമളി ചെക്ക് പോസ്റ്ററുകളിൽ മൃഗസംരക്ഷണ വകുപ്പിന്‍റെ മുഴുവൻ സമയ പരിശോധന ആരംഭിച്ചു. ജില്ലയിൽ കമ്പംമെട്ട് ,ബോഡിമെട്ട്, കുമളി എന്നിവിടങ്ങളിൽ മാത്രമാണ് വെറ്റിറനറി ചെക്ക് പോസ്റ്റുകൾ ഉള്ളത്. തമിഴ്‌നാട്ടില്‍ നിന്ന് ജില്ലയിലേക്ക് ബ്രോയിലര്‍ കോഴികളെ എത്തിക്കുന്ന പ്രധാന മാര്‍ഗമാണ് കമ്പംമെട്ട് ചെക്ക് പോസ്റ്റ്.

ജില്ലയിലെ അതിർത്തി ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തം

ദിനംപ്രതി അയ്യായിരത്തോളം കിലോ ബ്രോയിലര്‍ കോഴിയാണ് കമ്പംമെട്ട് ചെക്ക്‌പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് എത്തുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വന്‍ സന്നാഹമാണ് മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റില്‍ ഒരുക്കിയിട്ടുള്ളത്. ചെക്ക് പോസ്റ്റുകളിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, അറ്റന്‍റർ, ഫീൽഡ് ഓഫീസർ എന്നിവരടങ്ങിയ സംഘങ്ങളാണ് പരിശോധനകൾ നടത്തുന്നത്. കോഴികളുമായി വരുന്ന വാഹനങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ് കടത്തിവിടുന്നത്. അവശതയുള്ളതോ ചത്തതോ ആയ കോഴികളെ കണ്ടെത്തിയാൽ വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്ക് തന്നെ മടക്കി അയക്കും. ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കോഴിയുടെ വിലയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

Last Updated : Jan 11, 2021, 10:27 PM IST

ABOUT THE AUTHOR

...view details