ഇടുക്കി : തൊടുപുഴയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികനായ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. പാറപ്പുഴ സ്വദേശി ചന്ദ്രന്‍ (56) ആണ് അപകടത്തില്‍ മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുചക്ര വാഹനത്തില്‍ നിന്ന് തെറിച്ചുവീണ ചന്ദ്രന്‍റെ തലയിലൂടെ ബസിന്‍റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.
ഇടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികന്‍റെ തലയിലൂടെ ബസ് കയറിയിറങ്ങി ; റിട്ടയേര്‍ഡ് പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം - തൊടുപുഴ ബൈക്ക് അപകടം
തൊടുപുഴ കെഎസ്ആര്‍ടിസി സ്‌റ്റാന്‍ഡിന് സമീപത്താണ് അപകടം നടന്നത്
തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തായാണ് അപകടം നടന്നത്. ബ്ലോക്കില്‍പ്പെട്ട ഇരുചക്ര വാഹനം മുന്നിലേക്ക് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ചന്ദ്രന്‍ വാഹനം വലത്തേക്ക് തിരിച്ചിരുന്നു. ഇതിനിടെ പിന്നാലെ വന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന്‍റെ പിന്നിലിടിക്കുകയും തെറിച്ചുവീണ ചന്ദ്രന്‍റെ തലയിലൂടെ ബസിന്‍റെ ചക്രങ്ങള്‍ കയറിയിറങ്ങുകയുമാണ് ചെയ്‌തത്.
ഇടുക്കി - മൂലമറ്റം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. റിട്ടയേര്‍ഡ് എസ് ഐ ആയ ചന്ദ്രന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. തൊടുപുഴ പൊലീസെത്തിയാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്.